കരുനാഗപ്പള്ളി: കേരളത്തിൻ്റെ തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് മാരക മയക്കുമരുന്നായ എംഡി എം എ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ കരുനാഗപ്പള്ളി പോലീസ് പിടികൂടി, ആദിനാട് വടക്ക് കാട്ടിൽ കടവ് ഷമീസ് മൻസിലിൽ ചെമ്പ്രി എന്നു വിളിക്കുന്ന ഷംനാസ് (30) നെയാണ് അതി മാരക ശേഷിയുള്ള ബ്രൗൺ ക്രിസ്റ്റൽ രൂപത്തിലുള്ള 9. 50 ഗ്രാം എം ഡി എം എയുമായി പിടികൂടിയത്.
ഇതുകൂടാതെ ഇയാളിൽ നിന്നും മാനസിക വിഭ്രാന്തിക്കും ക്യാൻസറിനും ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 14 നൈട്രേസെഫാം ഗുളികളും പിടികൂടി, ഇത്തരം ഗുളികകൾ ചികിത്സ ആവശ്യത്തിനല്ലാതെ കഴിക്കുന്നത് അതീവ ഗുരുതരമായ ആരോഗ്യ മനസിക പ്രശ്നങ്ങൾക്ക് ഇടയാക്കും, ഇടനിലക്കാർ വഴി ചില്ലറ വില്പനയ്ക്ക് എത്തിച്ചു കൊടുക്കുന്നതിന് പുതിയകാവ് ഭാഗത്ത് എത്തുന്നതിനിടെയാണ് ഇയാളെ പോലീസ് തന്ത്രപൂർവ്വം വലയിലാക്കിയത് .
,കൊല്ലം ജില്ലയിൽ ആദ്യമായാണ് ബ്രൗൺ നിറത്തിലുള്ള എംഡി എം എ പിടികൂടുന്നത്, യുവതലമുറയെ ആകർഷിക്കുന്നതിനായി വിവിധ നിറത്തിലും മറ്റും എംഡിഎംഎ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എത്തുന്നതായി നേരത്തെ തന്നെ കരുനാഗപ്പള്ളി പോലീസിന് വിവരം ലഭിച്ചിരുന്നു, ഇതേ തുടർന്ന് നടത്തിയ മികച്ച അന്വേഷണത്തിലാണ് ഇയാൾ വലയിലായത്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു.
പുതിയതായി മയക്കുമരുന്ന് ഉപയോഗിച്ച് ഈ സംഘവുമായി പരിചയത്തിലാകുന്ന വിദ്യാർത്ഥികളെയും യുവാക്കളെയും അന്വേഷണത്തിൽ വെളിവായിട്ടുണ്ട്, കരുനാഗപ്പള്ളി പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെ മറ്റു സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് ഇടപാടുകൾ നടത്തിവന്നിരുന്നത്,
സാധാരണ വെള്ള ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എ യെക്കാൾ മാരക ഇനത്തിൽപ്പെട്ടതാണ് ബ്രൗൺ നിറത്തിലൂള്ള എം.ഡി.എം.എ, ഗ്രാമിന് എണ്ണായിരം രൂപയിൽ കുടുതലാണ് ചില്ലറ വിൽപ്പന നടത്തുന്നത്.ഇയാളെക്കുറിച്ച് കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഓ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, എ എസ് ഐ മാരായ നൗഷാദ്, ഷാജിമോൻ, നന്ദകുമാർ, അജി, ,എസ് സി.പി.ഒ രാജീവ്, സിപിഓ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു