ഓണ വിപണി: സംയുക്ത പരിശോധന നടത്തി

Advertisement

കൊട്ടാരക്കര: ഓണത്തോടനുബന്ധിച്ച് പൊതു വിപണികളില്‍ അളവ് തൂക്കത്തിലെ വെട്ടിപ്പ്, കരിഞ്ചന്ത, പൂഴ്ത്തി വയ്പ്, മായം ചേര്‍ക്കല്‍ എന്നിവ തടയുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമായി പരിശോധന നടത്തി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം കൊട്ടാരക്കര താലൂക്ക് സപ്ലൈ ആഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ താലൂക്കിലെ വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. പൊതു വിതരണം, റവന്യൂ, ഭക്ഷ്യ സുരക്ഷ, ലീഗല്‍ മെട്രോളജി, എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനകളില്‍ അളവ് തൂക്ക് വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ എട്ട് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുകയും പിഴയിനത്തില്‍ 22000 രൂപ ഈടാക്കുകയും ചെയ്തു.