നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു

Advertisement

അഞ്ചല്‍: ഓടിക്കൊണ്ടിരിക്കേ നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നും മാറി സമീപത്തെ പുരയിടത്തിന്റെ താഴ്ചയിലേക്ക് വീണു. ഇന്ന് രാവിലെ എട്ടരയോടെ തടിക്കാട്-പൊലിക്കോട് പാതയില്‍ പുല്ലങ്കോട് യു.പി.സ്‌കൂളിന് സമീപമാണ് അപകടം.
തടിക്കാട് ഭാഗത്തു നിന്നും വന്ന കാര്‍ വാഴോട്ട്ചിറ കയറ്റത്തിന്റെ മധ്യഭാഗത്തെത്തിയപ്പോളാണ് നിയന്ത്രണം വിട്ട് ഇടത് ഭാഗത്തെ പുരയിടത്തിലേക്ക് വീഴുകയായിരുന്നു. തടിക്കാട് സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്.