മൈനാഗപ്പള്ളിയിൽ ആർദ്രം പദ്ധതി പ്രകാരം നിർദ്ധന കുടുബത്തിനായി നിർമ്മിച്ച വീട്ടിൽ അടുപ്പ് നിർമ്മാണത്തിന് എത്തിയ നിർമ്മാണ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Advertisement

ശാസ്താംകോട്ട:മൈനാഗപ്പള്ളിയിൽ ആർദ്രം പദ്ധതി പ്രകാരം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നിർദ്ധന കുടുബത്തിനായി നിർമ്മിച്ച വീട്ടിൽ അടുപ്പ് നിർമ്മാണത്തിന് എത്തിയ
നിർമ്മാണ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.തെക്കൻ മൈനാഗപ്പള്ളി പുത്തൻപുരയിൽ മനോജ് (39) ആണ് മരിച്ചത്.ഇന്ന്(വെള്ളി) രാവിലെ 5.30 ഓടെയാണ് സംഭവം.

മറ്റൊരിടത്ത് ജോലിക്കു പോകുന്നതിനു മുൻപ് അടുപ്പ് നിർമ്മിക്കാൻ എത്തിയതായിരുന്നു.മഴ പെയ്തു കൊണ്ടിരിക്കെ അടുപ്പ് നിർമ്മാണത്തിന്റെ ഭാഗമായുള്ള പൈപ്പ് സ്ഥാപിക്കാൻ വൈദ്യുതി കണക്ട് ചെയ്യവേ ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.ഭാര്യ:ബിജി.മക്കൾ:അശ്വതി,മണികണ്ഠൻ.വീടിന്റെ താക്കോൽദാനം ഞായറാഴ്ച രാവിലെ 11ന് പി.സി വിഷ്ണുനാഥ് എംഎൽഎ നിർവഹിക്കാൻ തീരുമാനിച്ചിരുന്നതാണ്.മരണത്തെ തുടർന്ന് ചടങ്ങ് മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു