കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലും അരിനല്ലൂര്‍ ഗ്രാന്മ വായനശാലയും അധ്യാപക ദിനത്തില്‍ ആദരവ് നടത്തും
ശാസ്താംകോട്ട. കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് സംസ്‌കൃത പണ്ഡിതനും കവിയും അധ്യാപകനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ളയെ ആദരിക്കും. രാവിലെ 8.30ന് വീട്ടിലെത്തിയാണ് ആദരിക്കുന്നത്.
വിശ്വസാഹിത്യകാരൻ കാളിദാസന്റെ മുഴുവൻ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവർത്തകനാണ് സംസ്കൃത പണ്ഡിതനും കവിയുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള , പന്മനയിൽ സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായ വിദ്വാൻ കുറിശേരി നാരായണപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി ജനിച്ചു. പന്മന ഭട്ടാരക വിലാസം സംസ്കൃത സ്കൂളിലും തിരുവനന്തപുരം രാജകീയ സംസ്കൃത കോളജിലുമായി വിദ്യാഭ്യാസം. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ അധ്യാപകനായി ജോലി.
വിരമിച്ച ശേഷം സാഹിത്യ പ്രവർത്തനത്തിൽ സജീവമായി. വൈകി വിടർന്ന പൂവ് (കവിതാ സമാഹാരം), ഹന്ത ഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ), കാളിദാസ കൈരളി (വിവർത്തനം) , വിരഹി (മേഘസന്ദേശ പരിഭാഷ), ഭാഷാ കാളിദാസ സർവ്വസ്വം ക്രാളിദാസ കൃതികൾ സംപൂർണം), മൃഛകടികം (വിവർത്തനം) എന്നിവ കൃതികൾ
ഈവി സാഹിത്യ പുരസ്കാരം (2013) , ധന്വന്തരീ പുരസ്കാരം, എന്നിവ നേടി.
അരിനല്ലൂര്‍ ഗ്രാന്മ വായനശാല നേതൃത്വത്തില്‍ വൈകിട്ട് 4,30ന് ആദരവ് സമ്മേളനം നടക്കും .
ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്‍റ് എസ് ശശികുമാര്‍,ചരിത്ര ഗവേഷകന്‍ ഡോ സുരേഷ് മാധവ്,കവികളായ മനു എം ജി, എം സങ്, ശാസ്താംകോട്ട ഭാസ് , സാമൂഹിക പ്രവര്‍ത്തകരായ എസ്. ദിലീപ്കുമാര്‍, ഡോ.കെ ബി ശെല്‍വമണി എന്നിവര്‍ പങ്കെടുക്കും