ഗൃഹപ്രവേശ ദിനത്തിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിന് വീട് നിർമ്മാണത്തിന് ധനസഹായം നൽകി കെഎസ്ആർടിസി കണ്ടക്ടർ

Advertisement

ശാസ്താംകോട്ട: ശമ്പളം പോലും ലഭിക്കാതെ പ്രതിസന്ധിയിൽപ്പെട്ട് നട്ടം തിരിയുമ്പോഴും കോവിഡിൽ ജീവൻ പൊലിഞ്ഞയാളുടെ കുടുംബത്തിന് വീട് വയ്ക്കാൻ ധനസഹായം നൽകി മനുഷ്യത്വത്തിന്റെ മുഖമായി മാറിയിരിക്കയാണ് കെഎസ്ആർടിസി കണ്ടക്ടറായ ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഷെമി ഭവനത്തിൽ ഷൈനും ഭാര്യ ഷാഹിനയും.

കഴിഞ്ഞ ദിവസം ഷൈനിന്റെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങായിരുന്നു.തൻ്റെ ഗൃഹപ്രവേശനത്തിൻ്റെ അന്നു തന്നെ മറ്റൊരു വീട് നിർമ്മാണം നടത്തുന്നതിന് സഹായം നല്കുകയായിരുന്നു.സിപിഎം നേതാവായിരുന്ന എം.ബി ദിലിപ് കുമാറിൻ്റെ കുടുംബത്തിനാണ് ഷൈനിന്റെ സഹായം ലഭിച്ചത്.

സിപിഎം പോരുവഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്നേഹഭവനം എന്ന പേരിൽ വീട് നിർമ്മിച്ച് നൽകുന്നത്.സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.സോമപ്രസാദ് തുക ഏറ്റുുവാങ്ങി.ഭവനനിർമ്മാണ കമ്മിറ്റി ചെയർമാൻ അക്കരയിൽ ഹുസൈൻ, കൺവീനർ ബി.ബിനീഷ്,സിപിഎം ശൂരനാട് ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ശിവപ്രസാദ്,കെ.കെ ഡാനിയേൽ, എം.മനു,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജെ.ജോൺസൻ, ശശിന്ദ്രൻ,കേരളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി മാത്യൂ പടിപ്പുരയിൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement