ചക്കുവള്ളി-പുതിയകാവ് റൂട്ടില്‍ കോയിക്കചന്തക്ക് പടിഞ്ഞാറുഭാഗത്തെ അപകടക്കെണിയില്‍ ഇന്നും കാറുവീണു

Advertisement

ശൂരനാട്. ചക്കുവള്ളി-പുതിയകാവ് റൂട്ടില്‍ കോയിക്കചന്തക്ക് പടിഞ്ഞാറുഭാഗത്തെ അപകടക്കെണിയില്‍ ഇന്നും കാറുവീണു. റോഡിന്റെ ടാര്‍ എന്‍ഡിനു ചേര്‍ന്ന ഓട സ്‌ളാബ് മൂടാതെ വിട്ടിരിക്കുന്നിടത്താണ് അപകടം. ഇവിടെ പുല്ലുവളര്‍ന്ന നില്‍ക്കുന്നതിനാല്‍ കുഴി കാണാതെ വാഹനം ചേര്‍ത്തുനിര്‍മ്‌പോള്‍ വീണ് അപകടം പതിവാണ്.

ആഴ്ചകള്‍മുമ്പ് ഒരു കാര്‍ വീണ് തകരാറിലായിരുന്നു. ഇന്നും അതേസ്ഥലത്ത് അപകടമുണ്ടായി. മതിലും തകര്‍ക്കപ്പെടുകയാണ്. റോഡിന്റെ ഇരുവശവും ഓടയുണ്ടെങ്കിലും മൂടിയില്ല. നിരന്തരം അപകടം നടക്കുന്ന ഇവിടെ മുമ്പ് ഒരു യുവാവ് വീണു മരിച്ചതാണ്. രാത്രികാലത്താണ് അപകടമേറെ.