കരുനാഗപ്പള്ളി: 83-ാമത് ശ്രീനാരായണ ട്രോഫി കന്നേറ്റി വള്ളംകളി 10ന് രാവിലെ 8ന് ജലോത്സവകമ്മിറ്റി ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എംഎല്‍എ പതാക ഉയര്‍ത്തി ആരംഭം കുറിക്കും. ഉച്ചക്ക് 2ന് ജലോത്സവകമ്മിറ്റി ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടുന്ന ജലോത്സവ സമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ജലോത്സവ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിക്കും. അഡ്വ. എ.എം. ആരിഫ് എംപി, എന്‍.കെ. പ്രമചന്ദ്രന്‍ എംപി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ സുജിത്ത് വിജയന്‍പിള്ള, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ മാന്‍ഡില്‍ സല്യൂട്ട് സ്വീകരിക്കും. ഉച്ചയ്ക്ക് 2.30ന് ജലഘോഷയാത്രയും മത്സര വള്ളംകളിയും ആരംഭിക്കും. മത്സരത്തില്‍ കേശവപുരം ബോട്ട് ക്ലബ്ബിന്റെ നടുവിലെപറമ്പന്‍, എവര്‍മാക്‌സ് ബോട്ട് ക്ലബ്ബിന്റെ കാട്ടില്‍ തെക്കതില്‍, സൗഹൃദം 87-ന്റെ നിരണം, സംഘം കന്നേറ്റിയുടെ ശ്രീവിനായകന്‍, ഗ്ലോബല്‍ നീലികുളത്തിന്റെ ദേവസ്, എയ്ഞ്ചല്‍ ബോട്ട് ക്ലബിന്റെ സെന്റ് പയസ്, വെപ്പ് എ വിഭാഗത്തില്‍പ്പെട്ട ഷോട്ട് പുളിക്കത്തറ, കോട്ടപ്പറമ്പന്‍ തെക്കനോടി, തറവള്ളങ്ങളായ ദേവസ്, കാട്ടില്‍ തെക്കതില്‍, സാരഥി തെക്കനോടി, കെട്ടുവള്ളങ്ങളായ കമ്പനി, കാട്ടില്‍ തെക്കതില്‍, ചെല്ലിക്കാടന്‍, എന്നീ കളിവള്ളങ്ങളും ഫ്‌ളോട്ടുകളും പങ്കെടുക്കും.