മൈനാഗപ്പള്ളി . സംസ്‌കൃത പ്രതിപത്തി വിടാതെ ദ്രാവിഡ ഭാഷാശൈലിയെ പ്രോല്‍സാഹിപ്പിച്ച എഴുത്തുകാരനാണ് കുറിശേരി ഗോപാലകൃഷ്ണപിള്ളയെന്ന് ചരിത്ര ഗവേഷകന്‍ ഡോ.സുരേഷ് മാധവ് അഭിപ്രായപ്പെട്ടു. കാളിദാസന്റെ മുഴുവന്‍ കൃതികളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഏകമലയാളിയായ അദ്ദേഹത്തിന്റെ രചനാ സരണി ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മൈനാഗപ്പള്ളി ഗ്രാന്മ ഗ്രാമീണ വായനശാലയുടെ നേതൃത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് അദ്ധ്യാപകനും കവിയും വിവർത്തകനുമായ കുറിശേരി ഗോപാലകൃഷണപിള്ളയെ ആദരിക്കുകയായിരുന്നു . പ്രസിഡന്‍റ് സോമൻ മുത്തേഴം അധ്യക്ഷത വഹിച്ചു. പൊതുപ്രവര്‍ത്തകന്‍ എസ്. ദിലീപ് കുമാർ,ഡോ. കെ.ബി.ശെൽവ മണി, കവി എം.സങ്, ഗ്രന്ഥശാലാ പ്രവര്‍ത്തകരായ ഭവാനി ടീച്ചർ, ശോഭന, ആർ.ചന്ദ്രൻ പിള്ള,ജോസ് കുട്ടി, ജയേഷ്, ബാലു, ജിജി ദാസ് എന്നിവർ സംസാരിച്ചു