കിണറ്റില്‍ വീണ് വയോധിക മരിച്ചു

Advertisement

കൊട്ടാരക്കര. വയോധിക കിണറ്റില്‍ വീണ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തല സ്വദേശി 90 വയസുള്ള അന്നമുത്തു അമ്മാളാണ് മരിച്ചത്. വീടിന്റെ മുന്നിലെ കിണറ്റില്‍ വീണ വയോധികയെ കൊട്ടാരക്കരയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൊട്ടാരക്കര പോലീസ് കേസെടുത്തു.