കൊല്ലം: വാഹനത്തിന് സൈഡ് ചോദിച്ചു ഹോണ്മുഴക്കിയനെപറ്റിയുള്ള തര്‍ക്കത്തില്‍ 24 ന്യൂസ് ചാനല്‍ സംഘത്തിന് മര്‍ദ്ദനമേറ്റു.
കൊല്ലം ബീച്ച് റോഡില്‍ വെച്ചാണ് സംഭവം. വാഹനത്തിന്റെ മുന്നില്‍ പോകുന്ന വാഹനത്തെ മറികടക്കാനായി 24 ചാനലിന്റെ വാഹനം ഹോണ്‍ മുഴക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് മുന്നില്‍ പോയ വാഹന ഉടമകളും നാട്ടുകാരും ചേര്‍ന്ന് 24 ചാനല്‍ സംഘത്തെ ആക്രമിച്ചത്. കൊല്ലം റിപ്പോര്‍ട്ടര്‍ സലിം മാലിക്കിനും ഡ്രൈവര്‍ ശ്രീകാന്തിനും മര്‍ദനമേറ്റു.
തങ്ങളെ മര്‍ദ്ദിച്ചത് എട്ട് പേര് അടങ്ങുന്ന സംഘമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പോലീസിന് മൊഴി നല്കി. കൊല്ലം ഈസ്റ്റ് പൊലീസില്‍ ചാനല്‍ പരാതി നല്‍കിയിട്ടുണ്ട്. ചാനല്‍ വാഹനം തുടരെ ഹോണ്‍ അടിച്ചത് ചിലര്‍ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതു നിക്ഷേധിച്ച 24 വാര്‍ത്ത സംഘം അക്രമത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പോലീസിന് കൈമാറുമെന്ന് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നും കൊല്ലം ഈസ്റ്റ് പോലീസ് അറിയിച്ചു.