ചാത്തന്നൂർ: യുവാവ് കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പൂതക്കുളം കൂനംകുളം ചരുവിള വീട്ടിൽ ബൈജു(32)നെയാണ്
കല്ലുവാതുക്കൽ പാറ – ചിറക്കര റോഡിൽ കുന്നത്തൂർ ഏലായിലെ പഞ്ചായത്ത് കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാവിലെ കുളത്തിന് സമീപത്ത് കൂടി
നടന്ന് പോയവരാണ് മൃതദേഹം കണ്ടത് തുടർന്ന് പോലിസ് എത്തി നടത്തിയ അന്വേഷണത്തിൽ രണ്ട് ദിവസം മുൻപ് കുളത്തിന് സമീപം ഇരുന്ന് മദ്യപിച്ചിരുന്നരിൽ ഒരാളാണ് എന്ന് സാക്ഷി മൊഴിയുടെ അന്വേഷണത്തിലും
മൂന്ന് ദിവസമായി മരിച്ച ബൈജുവിന്റെ
ബൈക്ക് ഇവിടെ ഇരിക്കുന്നതായി പോലീസിന്റെ പെട്രോളിങ് സംഘം റിപ്പോർട്ട് ചെയ്തതിന്റെയും അടിസ്ഥാനത്തിൽ പോലിസ് നടത്തിയ തിരച്ചിലിൽ ആളിനെ തിരിച്ചറിയുകയും പാരിപ്പള്ളി പോലിസ് മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിനായി മാറ്റി
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലിസ് പറഞ്ഞു കുളത്തിന് സമീപം കൂട്ടുകാരനുമായി മദ്യപിച്ചിരിക്കുന്നത് കണ്ടെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.