പ്ലസ് വൺ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു
കരുനാഗപ്പള്ളി: കുലശേഖരപുരം ആറാം വാർഡിൽ പ്ലസ് വൺ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ, വേണാട്ടു പറമ്പിൽ സജി – ശശികല ദമ്പതികളുടെ മകൾ പാർവതി (16) ആണ് മരിച്ചത് ഉത്രാടനാളിൽ ബന്ധുവീട്ടിലെത്തിയ വിദ്യാർത്ഥിനി കൂട്ടുകാരികളും ഒത്തു സമീപത്തെ പറമ്പിൽ കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദ്യാർത്ഥിനി മരണപ്പെടുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.
യുവാവിനെ കാണാതായി.
കരുനാഗപ്പള്ളി . ടി എസ് കനാലിൽ വീണ് യുവാവിനെ കാണാതായി സംശയം. കുലശേഖരപുരം, തുറയിൽകടവിന് സമീപമാണ് സംഭവം.ഇവിടെ മത്സ്യ ബന്ധന ബോട്ടുകൾ കെട്ടിയിട്ടിരുന്നതിനു സമീപത്തായി കായലിൽ വീണതാണെന്ന് കരുതുന്നു. തൊടിയൂർ, മുഴങ്ങോടി, സുമി മൻസിലിൽ സുമീർ (31) നെയാണ് കാണാതായത്.ഇയാൾ എത്തിയ ബൈക്കും മറ്റും സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.സംഭവമറിഞ്ഞ് ഫയർഫോഴ്സും കൊല്ലത്ത് നിന്നും എത്തിയ പ്രത്യേക സ്കൂബാ ടീമും ഉൾപ്പെടെയുള്ളവർ വെള്ളിയാഴ്ച വൈകിട്ട് വരെ കായലിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.
വാഹന അപകടത്തിൽ യുവാവ് മരിച്ചു
കരുനാഗപ്പള്ളി.കൊല്ലക ബ്രാഹ്മണിയത്ത് വീട്ടിൽ രാജേഷ് കുമാറിന്റെ മകൻ അമൽരാജ് 21 കന്നേറ്റി
ഓവർബ്രിഡ്ജിന് സമീപം വച്ചുണ്ടായ വാഹന അപകടത്തിൽ മരിച്ചു. അമ്മ ജയശ്രീ, അതുൽരാജ് സഹോദരൻ
കിണറ്റിൽ മരിച്ചെന്ന് നാട്ടുകാർ വിധി എഴുതിയ വീട്ടമ്മയ്ക്ക് പുതുജീവൻ നൽകി ഫയർഫോഴ്സ്
ശാസ്താംകോട്ട- ശൂരനാട് തെക്ക്, പതാരം അഞ്ജനം വീട്ടിൽ, കൃഷ്ണകുമാരിയാണ്(61) സ്വന്തം പുരയിടത്തിൽ ഉള്ള 40 അടി താഴ്ച ഉള്ള കിണറ്റിൽ അകപ്പെട്ടത്. . ഇന്ന് രാവിലെ ആറുമണിക്കാണ് കൃഷ്ണകുമാരി കിണറ്റിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്നും ഗ്രേഡ് asto സജീവിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തുകയും രക്ഷാപ്രവർത്തനത്തിന് ദുർഘടകരമായ കിണർ ആയിരുന്നിട്ടും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ T.S.രതീഷ്, E.സണ്ണി എന്നിവർ അതിസാഹസികമായി കിണറ്റിൽ ഇറങ്ങി കിണറ്റിൽ അകപ്പെട്ട കൃഷ്ണകുമാരിയെ റസ്ക്യൂ നെറ്റിന്റെയും സേഫ്റ്റി ബെൽറ്റിന്റെയും സഹായത്താൽ കരയ്ക്ക് എത്തിക്കുകയും ബോധമില്ലാത്ത ഇവർക്ക് ഫയർഫോഴ്സ് സേനാംഗങ്ങൾ CPR കൊടുക്കുകയും സിപിആർ കൊടുത്തതിനുശേഷം ഇവർക്ക് പുതുജീവൻ തിരിച്ചു കിട്ടുകയും ചെയ്തു ഉടൻതന്നെ സജ്ജമാക്കിയ വാഹനത്തിൽ കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർഷാനവാസ്, ഫയർ ആൻഡ് റെസ്ക്യൂഓഫീസർ ഡ്രൈവർജയപ്രകാശ് ഹോം ഗാർഡ് ശ്രീകുമാർ, ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു
പതാരത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് മരിച്ച അക്ഷയ് കുമാറിന്റെ മൃതദേഹം ശനിയാഴ്ച സംസ്ക്കരിക്കും
ശൂരനാട് :പതാരത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് മരിച്ച അക്ഷയ് കുമാറിന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അക്ഷയ് നിവാസിൽ പരേതനായ ശശികുമാറിൻ്റെ മകൻ അക്ഷയ് കുമാർ (26) വ്യാഴം രാത്രി എട്ടരയോടെ കെ.സി.ടി. ജങ്ഷനിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.
ചക്കുവള്ളിയിൽ നിന്ന് പതാരത്തേക്ക് വരുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിൻ്റെ മതിലിൽ ഇടിക്കുകയായിരുന്നു.ശകുന്തളാ ദേവി മാതാവും ആർഷ.എസ്.കുമാർ സഹോദരിയുമാണ്.
പൂപ്പട മഹോത്സവം
കൊല്ലം: ശ്രീ മുളങ്കാടകം ദേവീ ക്ഷേത്രത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള പൂപ്പട മഹോത്സവം 11ന് രാത്രി 7.15ന് ക്ഷേത്രം മേല്‍ശാന്തി പാലത്തും പാട്ടില്‍ ആര്‍. ശെല്‍വരാജിന്റെ നേതൃത്വത്തില്‍ നടക്കും.
39 കുപ്പി വിദേശമദ്യവുമായി
രണ്ടുപേര്‍ അറസ്റ്റില്‍
കൊല്ലം: ഡ്രൈ ഡേ മുന്‍കൂട്ടി കണ്ട് വിദേശമദ്യം ശേഖരിച്ച് വില്‍പ്പന നടത്തി വന്നിരുന്ന രണ്ട് പേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടകര പുത്തന്‍തുറ ലക്കി മന്ദിരത്തില്‍ ജീവല്‍കുമാര്‍(61), ആലപ്പാട് വെള്ളനാതുരുത്ത് കടവില്‍ ജയമണി(54) എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ വെള്ളനാതുരുത്ത്, ആലപ്പാട് മേഖലയില്‍ വില്‍പ്പന നടത്താന്‍ 39 കുപ്പികളിലാക്കി സൂക്ഷിച്ച 19.400 ലിറ്റര്‍ വിദേശ മദ്യവും മദ്യവില്‍പ്പനയിലൂടെ സമ്പാദിച്ച 5000 രൂപയും ഇവരില്‍ നിന്നും പിടികൂടി.
പലപ്പോഴായി ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളില്‍ നിന്നും വാങ്ങി ശേഖരിച്ചു വന്നിരുന്ന മദ്യം ഡ്രൈ ഡേ ദിനങ്ങളില്‍ ഇരട്ടിവിലക്ക് വില്‍പ്പന നടത്തി വരികയായിരുന്നു ഇവര്‍. ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങളില്‍ ഇത്തരം അനധികൃത മദ്യവില്‍പ്പന തടയുന്നതിന്റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടന്നത്.
വെള്ളനാതുരുത്ത് ഐആര്‍ഇ മൈനിംഗ് ഏരിയയിലുള്ള ജീവല്‍കുമാറിന്റെ കടയുടെ പുറകില്‍ മദ്യവില്‍പ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കൂടുതല്‍ മദ്യശേഖരത്തിന്റെ ഉറവിടം പോലീസ് അന്വേഷിച്ചു വരികയാണ്. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ അലോഷ്യസ്, എഎസ്‌ഐ മാരായ നന്ദകുമാര്‍, ഷാജിമോന്‍, നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
വീടിന്റെ അവകാശത്തെ ചൊല്ലി തര്‍ക്കം:
യുവാവിനെ കമ്പിവടികൊണ്ട്
ആക്രമിച്ചയാള്‍ പിടിയില്‍
കൊല്ലം: വീടിന്റെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച ആളെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ചാത്തന്നൂര്‍ കരോട്ട്മുക്ക് കെ.ആര്‍ സദനത്തില്‍ രൂപേഷ്(25) ആണ് പോലീസ് പിടിയിലായത്. താഴംതെക്ക് പൊയ്കയില്‍ വീട്ടില്‍ അതുലിനെയാണ് ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പ്രതിയായ രൂപേഷിന്റെ അമ്മയ്ക്കും മാമനും അവകാശമുള്ള കുടുംബവീടിന്റെ അവകാശത്തെ ചൊല്ലി നിലനിന്ന തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
തര്‍ക്കത്തില്‍ ഇരിക്കുന്ന വീട്ടില്‍ രൂപേഷ് വാടകയ്ക്ക് ആളെ താമസിപ്പിക്കാന്‍ നടത്തിയ ശ്രമം ഇയാളുടെ മാമന്‍ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് രൂപേഷും മാമനും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. സമീപവാസികളേയും പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചവരേയും ഇയാള്‍ തടഞ്ഞ് നിര്‍ത്തി ചീത്ത വിളിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്യുകയും വിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തതിലുള്ള വിരോധത്തിലാണ് പ്രതി അതുലിനെ ആക്രമിച്ചത്.
അതുലിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ചാത്തന്നൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചാത്തന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ആശ വി. രേഖ, എഎസ്‌ഐമാരായ ബിജു, പ്രജീബ്, എസ്‌സിപിഒ ദിനേഷ് കുമാര്‍, സിപിഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
പോക്‌സോ കേസില്‍ അറസ്റ്റില്‍
കൊല്ലം: പതിമൂന്നുകാരനോട് ലൈംഗീകാതിക്രമം നടത്തിയ മധ്യവയസ്‌കനെ പോക്‌സോ പ്രകാരം പാരിപ്പളളി പോലീസ് പിടികൂടി. കല്ലുവാതുക്കല്‍ സെറ്റില്‍മെന്റ് കോളനി മനോജ് വിലാസത്തില്‍ മനോഹരന്‍ (55) ആണ് പിടിയിലായത്.
മാതാപിതാക്കള്‍ വീട്ടി ഇല്ലാത്ത സമയം നോക്കി ഇയാള്‍ വീട്ടി കയറി പ്രായപൂര്‍ത്തിയാകാത്ത പതിമൂന്നുകാരനോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പഠനത്തില്‍ നിന്ന് ഏറെ പിന്നിലോട്ട് പോയ വിദ്യാര്‍ഥിക്ക് കൗണ്‍സിലിങ് നല്കിയതോടെയാണ് സംഭവം അറിയുന്നത്.
മദ്യപിച്ചെത്തി അക്രമം അഴിച്ചുവിട്ട
രണ്ട് പേര്‍ പിടിയില്‍
കൊല്ലം: മദ്യപിച്ചെത്തി ഓണാഘോഷ പരിപാടിയില്‍ ബഹളമുണ്ടാക്കി അക്രമം അഴിച്ചുവിട്ട രണ്ട് പ്രതികളെ പോലീസ് പിടികൂടി. കല്ലുവാതുക്കല്‍ മേവനക്കോണം ശ്രീരാഗത്തില്‍ രാജേന്ദ്രകുറുപ്പ് മകന്‍ ചിഞ്ചു എന്ന ശരത്ത് കുമാര്‍ (34), ശ്രീരാമപുരം ആഴാത്ത് വീട്ടില്‍ തേനി എന്ന അനീഷ് (33) എന്നിവരാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്.
ഒന്നാം പ്രതിയും പട്ടാളക്കാരനുമായ ശരത്ത് കുമാറും രണ്ടാം പ്രതിയായ അനീഷും കല്ലുവാതുക്കല്‍ വയലില്‍ തൃക്കോവില്‍ അമ്പലത്തിന് സമീപത്ത് നടന്ന ഓണഘോഷപരിപാടിയില്‍ മദ്യപിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ഓണപരിപാടികള്‍ ബഹളം വെച്ച് അലങ്കോലമാക്കുകയും പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്ലസ്ടുക്കാരനെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെളിയിലിട്ട് ഉരുട്ടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ സമീപത്തുണ്ടായിരുന്ന വാഴക്കുലകളും മറ്റും വെട്ടി നശിപ്പിക്കുകയായിരുന്നു. തു…
പോത്തുകളെ കാണ്മാനില്ല
ഓയൂര്‍: പൂയപ്പള്ളി പോലീസ് സ്റ്റേഷന് മുന്നിലെ പാടത്ത് മേയാന്‍ വിട്ടിരുന്ന രണ്ട് പോത്തുകളെ കാണാതായി. പൂയപ്പള്ളി ജോഹോഷ് ഗാര്‍ഡന് സമീപം വാടകയ്ക്ക് താമസിക്കുന്ന വെളിയം, കായില പാറവിള വീട്ടില്‍ അനില്‍കുമാറിന്റെ പോത്തുകളെയാണ് കാണാതായത്. ഇന്നലെ രാവിലെ മേയാന്‍ ഇറക്കി വിട്ടിരുന്ന പോത്തുകളെ പിടിച്ചു കൊണ്ടുവരുന്നതിനായി നാലുമണിയോടെ വയലില്‍ എത്തിയപ്പോഴാണ് ഇവയെ കാണാനില്ലെന്ന് അറിയുന്നത്. ഉടന്‍ പ്രദേശത്താകെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കി.
ക്ഷേത്രത്തില്‍ മോഷണം
ഓയൂര്‍: ഓടനാവട്ടം, കട്ടയില്‍ കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും പട്ടാപ്പകല്‍ രണ്ട് ഓട്ടുരുളികള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ഉരുളികള്‍ രാവിലത്തെ ആവശ്യം കഴിഞ്ഞ് തിടപ്പള്ളിക്ക് സമീപം വച്ചരിക്കുകയായിരുന്നു. ഉരുളികള്‍ക്ക് പതിനായിരം രൂപയിലധികം വിലവരുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. മോഷണ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ട് പേര് ചേര്‍ന്നാണ് മോഷണം നടത്തിയിരിക്കുന്നത്. പൂയപ്പള്ളി പോലീസ് കേസ്സെടുത്തു.
അജ്ഞാതന്റെ മരണം കൊലപാതകം
കൊട്ടാരക്കര: കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നെടുവത്തൂര്‍ കിള്ളൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം അജ്ഞാതന്റെ മൃതദേഹം കാണപ്പെട്ടത് കൊലപാതകമെന്ന് പോലീസ്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5ന് കിള്ളൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനു കിഴക്കു ഭാഗത്താണ് രണ്ടു ദിവസം പഴക്കമുള്ള അജ്ഞാതന്റെ മൃതശരീരം കാണപ്പെട്ടത്. ഉദ്ദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന മൃതശരീരത്തിന് കറുത്ത നിറവും 170 സെ.മീ. ഉയരവും ഉണ്ട്, കഴുത്തില്‍ കൊന്തമാല ധരിച്ച നിലയിലുമായിരുന്നു.
കൊട്ടാരക്കര പോലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടം പരിശോധനയില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് പിന്‍ ഭാഗത്ത് കുത്തിയതില്‍ വച്ച് ആന്തരിക അവയവങ്ങള്‍ക്ക് ഉണ്ടായ മുറിവാണ് മരണകാരണം എന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കൊട്ടാരക്കര പോലീസ് അന്വേ…
വീട് കുത്തിതുറന്ന് കവര്‍ച്ച
പരവൂര്‍: വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. കലയ്‌ക്കോട് ഐശ്വര്യ പബ്ലിക് സ്‌കൂളിനു സമീപം അയോധ്യയില്‍ ജി.പി.ജാനിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 20000 രൂപയും രണ്ട് പവന്‍ സ്വര്‍ണവുമാണ് കവര്‍ന്നത്. വ്യാഴം രാത്രി 8.30 വരെ വീട്ടില്‍ ആളുണ്ടായിരുന്നു. ജാനും കുടുംബവും ഒരുമരണവുമായി ബന്ധപ്പെട്ട് ജാനിന്റെ അമ്മയുടെ വീടായ പരവൂര്‍ പെരുമ്പുഴയിലായിരുന്നു. ഇന്നലെ രാവിലെയാണ് വിവരം അറിയുന്നത്. സംഭവത്തില്‍ പരവൂര്‍ പോലീസ് കേസെടുത്തു.
മദ്യപിച്ചെത്തി അക്രമം അഴിച്ചുവിട്ട
രണ്ട് പേര്‍ പിടിയില്‍
കൊല്ലം: മദ്യപിച്ചെത്തി ഓണാഘോഷ പരിപാടിയില്‍ ബഹളമുണ്ടാക്കി അക്രമം അഴിച്ചുവിട്ട രണ്ട് പ്രതികളെ പോലീസ് പിടികൂടി. കല്ലുവാതുക്ക മേവനക്കോണം ശ്രീരാഗത്തില്‍ രാജേന്ദ്രകുറുപ്പ് മകന്‍ ചിഞ്ചു എന്ന ശരത്ത് കുമാര്‍ (34), ശ്രിരാമപുരം ആഴാത്ത് വീട്ടില്‍ രാമചന്ദ്രന്‍ മകന്‍ തേനി എന്ന അനീഷ് (33) എന്നിവരാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്.
ഒന്നാം പ്രതിയും പട്ടാളക്കാരനുമായ ശരത്ത് കുമാറും രണ്ടാം പ്രതിയായ അനീഷും കല്ലുവാതുക്കല്‍ വയലില്‍ തൃക്കോവില്‍ അമ്പലത്തിന് സമീപത്ത് നടന്ന ഓണഘോഷപരിപാടിയില്‍ മദ്യപിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ഓണപരിപാടികള്‍ ബഹളം വെച്ച് അലങ്കോലമാക്കുകയും പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്ലസ്ടുക്കാരനെ യാതൊരു കാരണവുമില്ലാതെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെളിയിലിട്ട് ഉരുട്ടുകയും ചെയ്തു. അക്രമകാരികള്‍ ആയ ഇവര്‍ സമീപത്തുണ്ടായിരുന്ന വാഴക്കുലകള…
പാദുകം വയ്പ്പ് നടത്തി
ഓച്ചിറ: വലിയകുളങ്ങര ദേവി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മേല്‍ശാന്തി രാമന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രത്തിന്റെ മുന്‍വാതിലിന്റെ കട്ടിളപ്പടി വയ്പ്പ് നടത്തി. അഞ്ചുകോടി രൂപയോളം ചെലവ് വരുന്ന തരത്തിലാണ് ക്ഷേത്രം നിര്‍മാണം നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്ക് തെക്ക് ദേവസ്വം ഭാരവാഹികളായ കെ.ജെ. ബാലചന്ദ്രന്‍, സന്തോഷ് തട്ടാരത്ത്, സിജു കല്ലേല്‍ തെക്കതില്‍, അപ്പുക്കുട്ടന്‍ കണ്ണാട്ട്, അനില്‍കുമാര്‍, മനോഹരന്‍ പിള്ള, രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.
ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു
കൊല്ലം: സംസ്‌കൃതി ഗ്രന്ഥശാല അഖില്‍ അനുസ്മരണ വായനശാല യുടെ ഉദ്ഘാടനം സി.ആര്‍. മഹേഷ് എംഎല്‍എ നിര്‍വഹിച്ചു. പുള്ളിയില്‍ രഘുനാഥന്‍ അധ്യക്ഷനായി. ഉത്രാടം സുരേഷ് സംസാരിച്ചു.
കൊലപാതകശ്രമക്കേസില്‍ അറസ്റ്റില്‍
കൊല്ലം: മുന്‍വിരോധം കാരണം വഴിയില്‍ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. കൊല്ലം വിഷ്ണുത്തുകാവ് 119 ല്‍ ഗിരീഷ് (44) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. പ്രതിയായ ഗിരീഷും മാതാവും തമ്മില്‍ വീട്ടില്‍ വാക്കേറ്റം ഉണ്ടാകുകയും ഇതിനെ തുടര്‍ന്ന് ശിവരാമന്‍പിള്ള ഗിരീഷിനെ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ ഇയാള്‍ കൊല്ലം വിഷ്ണത്തുകാവ് ക്ഷേത്രത്തിന് സമീപത്തുള്ള റോഡില്‍ കൂടി സൈക്കിളില്‍ വരികയായിരുന്ന ശിവരാമന്‍ പിള്ളയെ തടഞ്ഞുനിര്‍ത്തി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശിവരാമന്‍പിള്ളയെ കുത്തുകയായിരുന്നു. കൊല്ലം വെസ്റ്റ് പോലീസിന് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.
തെരുവുനായ ആക്രമണം: പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും പരുക്ക്
ശാസ്താംകോട്ട. തടാകതീരത്ത് കാഴ്ചകള്‍ കാണാനെത്തിയ പൊലീസ് ഇൻസ്പെക്ടറിനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. മനക്കര കുറ്റിയിൽ വീട്ടിൽ വി സജീഷ് കുമാര്‍, ഭാര്യ മകന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഭാര്യയെ ആണ് പിന്നില്‍നിന്നും ഓടിവന്ന നായ കടിച്ചത്. സജീവ് നായയെ തൊഴിച്ചെറിഞ്ഞു. തുടര്‍ന്ന് മകനെ കടിച്ചു. മകന്റെ കാലിൽ കടിച്ചതുകണ്ട് സജീഷ് ഓടിയെത്തി നായയുടെ കഴുത്തിൽ പിടിച്ചുഎറിഞ്ഞു. അതോടൊന്നു പിടിവിട്ടത്. നായ അള്ളിയതിനാൽ സതീഷിന്റെ കൈയിലും പരുക്കേറ്റു. താലൂക്ക് ആശുപത്രിയിൽ എത്തി മൂവരും പരിശോധനയും കുത്തിവയ്പ്പും എടുത്ത ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെത്തി പരിശോധന നടത്തി
ഒരുമയോടെ ഒരോണം
കുന്നത്തൂർ :- ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ തേവലക്കര കർമ്മേൽ സ്നേഹനിലയത്തിൽ ഓണക്കോടി വിതരണവും തിരുവോണ സദ്യയും നല്കി. മിഴി ഗ്രന്ഥശാല ഈ വർഷത്തെ പൊന്നോണത്തെ വിവിധ ദിവസങ്ങളിൽ വിവിധ പരിപാടികളോടെ
“ഒരുമയോടെ ഒരോണം ” എന്ന പേരിൽ ആണ് വരവേൽക്കുന്നത് .തിരുവോണ ദിവസം ഗ്രന്ഥശാല അംഗങ്ങൾ കുടുംബത്തോടൊപ്പം സ്നേഹനിലയത്തിലെത്തി അവർക്കൊപ്പം തിരുവോണ സദ്യ കഴിക്കുയും എല്ലാ അന്തേവാസികൾക്കും ഓണക്കോടി വിതരണം ചെയ്യുകയും , ഗ്രന്ഥശാല അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഡോ: സുജിത്ത് വിജയൻ പിള്ള എം എൽ എ ഓണക്കോടി വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഓണ സന്ദേശം നല്കി.ഗ്രന്ഥശാല വൈസ് പ്രസിഡൻ്റ് ലത്തീഫ് പെരുംകുളം അദ്ധ്യക്ഷത വഹിച്ചു.
.ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, അക്കരയിൽ ഹുസൈൻ, അർത്തിയിൽ അൻസാരി,ഫാ: മനോജ് എം കോശി വൈദ്യൻ, ജെ.ജോൺസൻ, നാസർ മൂലത്തറയിൽ, മാത്യൂ പടിപ്പുരയിൽ, എച്ച്.ഹസീന, സബീന നാസർ പേറയിൽ, എം.ഷാജഹാൻ ചേഞ്ചിറക്കുഴി, സബീന ബൈജു എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഈക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മിഴി കുട്ടിക്കൂട്ടം ബാലവേദി കൂട്ടുകാരി ഫാത്തിമി അക്കയിലിനെ അനുമോദിച്ചു.