പോരുവഴിയില്‍ ചതയാഘോഷത്തിനിടെ അക്രമം, എസ്ഡിപിഐ ക്കെതിരെ പരാതി

Advertisement

പോരുവഴി. ചതയാഘോഷത്തിനിടെ എസ്ഡിപിഐ ആക്രമണം നടത്തിയതായി പരാതി. ശ്രീനാരായണ ​ഗുരുദേവ​ന്റെ 168ാം ജന്മദിനത്തി​ന്റെ ഭാ​ഗമായി നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് എസ്ഡിപിഐ പ്രവർത്തകർ ഇരച്ചുകയറി സംഘർഷം ഉണ്ടാക്കിയത്. അഞ്ചോളം പേർക്ക് പരിക്ക് പറ്റിയതായാണ് വിവരം. സംഭവത്തിൽ പരാതിയുമായി എസ്എന്‍ഡിപി ശാഖ രം​ഗത്തെത്തിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ പോരുവഴി അമ്പലത്തുംഭാഗം കുമാരനാശാന്‍ മെമ്മോറിയല്‍ 5502 – ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയുടെ പരിപാടിയിലാണ് അക്രമം ഉണ്ടായത്
ക്ഷേത്ര പരിസരത്തെത്തിയ ഒരു വിഭാഗം ​ഗുരുമന്ദിരത്തി​ന്റെ മുന്നിൽ വച്ചു നടന്ന പരിപാടി അലങ്കോലപ്പെടുത്തി, ഇവര്‍ ശാഖാ കുടുംബത്തിൽപ്പെട്ടവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഇത്തരത്തിലുള്ള ആക്രമികളുടെ പ്രവർത്തനത്തിൽ പ്രദേശത്തെ ജന സമൂഹത്തിന് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികളെല്ലാം ഒളിവിൽ പോയതായറിയുന്നു.