പടിഞ്ഞാറെ കല്ലട: പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിലെ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ യു.പി, എൽ.പി, പ്രൈമറി സ്കൂളുകളിലും കുട്ടികൾക്കായുള്ള പ്രഭാത ഭക്ഷണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പട്ടക്കടവ് സെന്റ് ആൻഡ്രൂസ് സ്കൂളിൽ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഉഷാലയം ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു.
വികസനകാര്യ സമിതി ചെയർമാൻ കെ.സുധീർ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിതാദാസ്,സിന്ധു, ഫാ.ജോയിസൺ ജോസഫ്, വിദ്യാഭ്യാസ സമിതി കൺവീനർ തോമസ്,പഞ്ചായത്ത് സെക്രട്ടറി സീമ, സി.ഡി.എസ് ചെയർപേഴ്സൺ വിജയനിർമല,വൈസ് ചെയർപേഴ്സൺ പ്രീതി അനിൽ, ഹെഡ്മിസ്ട്രസ് ഗീതാ സ്റ്റീഫൻ, പി.ടി.എ പ്രസിഡന്റ് സണ്ണി തുടങ്ങിയവർ സംസാരിച്ചു.
