മൈനാഗപ്പള്ളിയില്‍ ഗ്രന്ഥശാല കെട്ടിടത്തിന് നേരെ അക്രമം

Advertisement

കുന്നത്തൂര്‍: മൈനാഗപ്പള്ളി ആശാരിമുക്കില്‍ ഗ്രന്ഥശാല കെട്ടിടത്തിന് നേരെ അക്രമം. ആശാരിമുക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വരലയ ഗ്രന്ഥശാലക്ക് നേരെയാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഗ്രന്ഥശാലയുടെ നേതൃത്വതില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടയില്‍ ഉണ്ടായ വാക്കേറ്റത്തിന്റെ തുടര്‍ച്ചയായാണ് അക്രമം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. ഗ്രന്ഥശാലയുടെ ചില്ലുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു.