ചത്ത നായയുടെ ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്
കൊല്ലം: ശാസ്താംകോട്ടയില്‍ ചത്ത തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. ഈ നായ രണ്ട് സ്ത്രീകളെയും പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളെയും കഴിഞ്ഞ ദിവസം കടിച്ചിരുന്നു.
പതിനാറാം വാര്‍ഡ് പള്ളിശ്ശേരിക്കലിലെ രണ്ട് സ്ത്രീകളെയാണ് നായ കടിച്ചത്. ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച്ച ഉച്ചയ്ക്കാണ് തെരുവ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പേവിഷബാധയുണ്ടെന്നാണ് സംശയത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാക്‌സിനെടുത്ത വീട്ടമ്മമാര്‍ നിരീക്ഷണത്തിലാണ്.