മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ചിത്തിരവിലാസം യു.പി,എൽ.പി സ്കൂളുകളുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് വർണപ്പകിട്ടാർന്ന തുടക്കം.ശശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
എയ്ഡഡ് സ്കൂളുകളോട് സർക്കാരിന് ചിറ്റമ്മനയമില്ലെന്നും കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് നേട്ടങ്ങൾ ഉണ്ടാക്കിത്തന്നത് സർക്കാർ -എയ്ഡഡ് സ്കൂളുകളുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പൊതു വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ശക്തമാക്കുമെന്നും പുതിയ പാഠ്യപദ്ധതിയിൽ അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നും പൊതു വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കാൻ കർമപദ്ധതിക്ക് സർക്കാർ ഉടൻ രൂപം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.കണ്ടൽ വനവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം സി.ആർ മഹേഷ് എംഎൽഎയും പൊതുസ്ഥലത്തെ ഫലവൃക്ഷതൈ നടീൽ ഉദ്ഘാടനം ഡോ സുജിത്ത് വിജയൻ പിള്ള എംഎൽഎയും സ്കൂൾ ലൈബ്രറിയിൽ പുസ്തകശേഖരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫിയും പ്രതിഭകളെ ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്തംഗം അനിൽ.എസ്. കല്ലേലിഭാഗവും നിർവഹിച്ചു.ഭരണഘടനയുടെ ആമുഖം കെ.പി ദിനേശ് അവതരിപ്പിച്ചു.
ജനറല്‍ കണ്‍വീനര്‍ ആര്‍ ബിജുകുമാര്‍, ഹെഡ്മിസ്ട്രസ് പിജി ശ്രീലത,കൊല്ലം ഡിഡി കെഐ ലാല്‍,അനന്തുഭാസി, ചവറ എഇഒ എല്‍ മിനി, ബിപിസി സ്വ്പനഎസ് കുഴീത്തടത്തില്‍,സുപി സ്‌കൂള്‍ മാനേജുമെന്റ് പ്രതിനിധി കല്ലട ഗിരീഷ്,ജെപി ജയലാല്‍,സുരേഷ് ചാമവിള,ആര്‍ ഷിജുകുമാര്‍,പ്രിയ പി കുമാര്‍, സൈജു ബിഎസ്,ബി അബ്ദുള്‍ സമദ്,എം അര്‍ഷാദ് മന്നാനി,പി ഐശ്വര്യ,ജി അനുരാധ,അനില്‍കിഴക്കടത്ത്,യുപി സ്‌കൂള്‍ പ്രഥമാധ്യാപിക വി സുധാദേവി എന്നിവര്‍ പ്രസംഗിച്ചു