കരുനാഗപ്പള്ളി. രാഹുൽഗാന്ധി നയിക്കുന്ന യാത്ര സെപ്റ്റംബര്‍ 16,17 തീയതികളിൽ കരുനാഗപ്പള്ളിയിൽ എത്തും. സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്നും ആരംഭിച്ച കാശ്മീരിലേക്കുള്ള പദയാത്രയെ വരവേൽക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ സി . ആർ മഹേഷ് അറിയിച്ചു .
16 -ാം തീയതി വൈകിട്ട് 5.30 ന് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിന്റെ തെക്കേ അതിർത്തിയായ കന്നേറ്റിയില്‍ ഭാരത് ജോഡോ യാത്രയ്ക്ക് ആവേശോജ്വലമായ സ്വീകരണം നൽകുന്നതാണ് . യാത്ര ഗവ ഹയർസെക്കന്ററി സ്കൂളിന് സമീപം പൊതു സമ്മേളനത്തോടെ സമാപിക്കും . 17 ന് രാവിലെ പുനരാരംഭിക്കുന്ന യാത്ര ഓച്ചിറയിൽ സമാപിക്കും .
പ്രസ്തുത യാത്രയുടെ പ്രചരണാർത്ഥം കരുനാഗപ്പള്ളിയിലുടനീളം കൊടിതോരണങ്ങൾ പരസ്യ ബോർഡു കൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട് . കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ബൈക്ക് റാലി , ദീപശിഖ പ്രയാണം , പദയാത്രകൾ , മൈക്ക് പ്രചരണം എന്നിവ നടന്നുവരുന്ന തായും , 16,17 തീയതികളിൽ ആയിരക്കണക്കിന് കോൺഗ്രസ് കുടുംബങ്ങളും പൊതുജനങ്ങളും യാത്രയിൽ അണിനിരക്കുമെന്നും വർഗ്ഗീയതയ്ക്കും വിലക്കയറ്റ ത്തിനും എതിരെയുള്ള ഐതിഹാസികമായ പദയാത്ര ചരിത്രത്തിന്റെ ഭാഗമാകു മെന്നും സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു . പത്ര സമ്മേളനത്തിൽ ചിറ്റുമല നാസർ , എം . അൻസാർ , എൻ അജയകുമാർ , നീലികുളം സദാനന്ദൻ , തൊടിയൂർ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു .