കുന്നത്തൂര്‍: കുത്തിവെപ്പിനെത്തിച്ച വളര്‍ത്തുനായയുടെ കടിയേറ്റ് വയോധികന് പരിക്ക്. ശൂരനാട് വടക്ക് പാതിരിക്കല്‍ വിളയില്‍ കിഴക്കതില്‍ വാസു (67) നാണ് സ്വന്തം വീട്ടിലെ നായയുടെ കടിയേറ്റത്. പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിന് കഴിഞ്ഞ ദിവസം ക്യാമ്പ് നടന്നിരുന്നു. ഇവിടെ വാസു നായയെ കൊണ്ടുപോയി കുത്തിവെപ്പ് എടുത്തശേഷം അഴിക്കാന്‍ ചെന്നപ്പോഴാണ് കടിയേറ്റത്. വലതു കൈയ്ക്കാണ് കടിയേറ്റത്. കൈ ഞരമ്പും മുറിഞ്ഞു. തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.