ശാസ്താംകോട്ട നടുങ്ങുന്നു, രാസലഹരിയുമായി പിടികൂടിയത് ഇടക്കാട്ടുകാരന്‍ കൊച്ചനെ

Advertisement

ശാസ്താംകോട്ട. 875 മില്ലി ഗ്രാം എംഡിഎംഎയും 50 നൈട്രാസെപാം ഗുളികകളും ആയി യുവാവിനെ പിടികൂടി, കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസൈസ് ഇന്‍സ്പെക്ടര്‍ അജയകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ കടമ്പനാട് വെച്ച് നടത്തിയ പരിശോധനയിൽ 875 മില്ലി ഗ്രാം MDMA , 50 NITRAZEPAM ഗുളികകളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കുന്നത്തൂർ പോരുവഴി ഇടയ്ക്കാട് മലവാതില്‍ ശ്രൂമൂലം വീട്ടില്‍ ആകാശ് ഉദയൻ ( 20 ) ആണ് അറസ്റ്റിൽ ആയത് ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ച സ്കൂട്ടർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.

ന്യൂ ജൻ മയക്കു മരുന്നുകളുടെ വില്പനയും ഉപയോഗവും കൂടുന്നത് തടയാൻ വേണ്ടി കൊല്ലം താലൂക്കിൽ പ്രത്യേക എക്സൈസ് ഷാഡോ ടീമിനെ രൂപീകരിച്ചിരുന്നു. ഒരു മാസമായി പ്രതിയുടെ പ്രവർത്തനങ്ങൾ എക്സൈസ് ഷാഡോ നിരീക്ഷിച്ചു വരിക ആയിരുന്നു. രണ്ടാഴ്ച മുന്പ് പ്രതി മയക്കു മരുന്നുമായി എഴാം മൈൽ ശാസ്താംനട ഭാഗത്ത് എത്തുന്നത് അറിഞ്ഞ എക്സ് സംഘം പരിശോധന നടത്തി എങ്കിലും പ്രതി രക്ഷപെട്ടിരുന്നു. തുടർന്ന് പ്രതിയുടെ നീക്കങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചു വരിക ആയിരുന്നു.

കാമുകിയുമായി ഉള്ള ബംഗ്ലൂർ യാത്രയിൽ ആണ് മുളവന സ്വദേശിയായ യുവാവിൽ നിന്നാണ് പ്രതി ആദ്യമായി മയക്കു മരുന്ന് ഉപയോഗിച്ച് തുടങ്ങിയത്. നാട്ടിൽ തിരിച്ചു എത്തിയ പ്രതി ടിയാന്‍റെ സ്കൂൾ സുഹൃത്തും ഇടക്കാട് സ്വദേശിയുമായ യുവാവുമായി ചേർന്ന് മയക്കു മരുന്ന് ഉപയോഗം തുടങ്ങുകയും ക്രമേണ മയക്കു മരുന്ന് വില്പന ആരംഭിക്കുകയും ആയിരുന്നു. അര ഗ്രാം എംഡിഎംഎ പോലും കൈവശം വെക്കുന്നത് പത്തു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ്. ശാസ്താംകോട്ട എക്സൈസ് ഇൻസ്പക്ടർ അജയകുമാർ – അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ സനിൽകുമാർ പ്രത്യേക ഷാഡോ അംഗങ്ങൾ ആയ അനീഷ്, അജയന്‍, ശ്യാംകുമാർ അശ്വന്ത് എസ് സുന്ദരം എന്നിവർ ആണ് എക്സ് സംഘത്തിൽ ഉണ്ടായിരുന്നത്.

പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കൊല്ലം ജില്ലയിലെ മയക്കു മരുന്ന ഉപയോഗിക്കുന്നതും വില്പനക്കാരും ആയ നിരവധി യുവാക്കളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതിക്ക് മയക്കു മരുന്ന് നൽകിയ വന സ്വദേശി പ്രതിയുടെ കൂട്ടു കച്ചവടക്കാരൻ ആയ ഇടക്കാട് സ്വദേശി എന്നിവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡ് നടത്തി കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യും. കുന്നത്തൂർ താലൂക്കിലെ മയക്കു മരുന്ന് വില്പനയെ പറ്റി പൊതു ജനങ്ങൾക്കുള്ള പരാതിയും വിവരങ്ങളും നമ്പരുകളിൽ അറിയിക്കാം, 04762833470, 9400069457

Advertisement