ആനയടി നരസിംഹപ്രിയ നവരാത്രി സംഗീതപുരസ്‌കാരം വൈക്കം വേണുഗോപാലിന്

Advertisement

കുന്നത്തൂര്‍: ശൂരനാട് വടക്ക് ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രം ഏര്‍പ്പെടുത്തിയ നരസിംഹപ്രിയ സംഗീത പുരസ്‌കാരത്തിന് പ്രശസ്ത കര്‍ണാടക സംഗീത വാദ്യകുലപതിയും തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജ് പ്രൊഫസറും ക്ഷേത്ര കലാപീഠം മുന്‍ ഡയറക്ടറും കേരള സംഗീത നാടക അക്കാദമി അംഗവുമായിരുന്ന പ്രൊഫ. വൈക്കം വേണുഗോപാല്‍ അര്‍ഹനായി. അടുത്ത മാസം 4ന് നവരാത്രി മണ്ഡപ വേദിയില്‍ പുരസ്‌ക്കാരം സമ്മാനിക്കും. വൈകിട്ട്
നരസിംഹപ്രിയ നവരാത്രി മണ്ഡപത്തില്‍ ആരംഭിക്കുന്ന നവരാത്രി സംഗീതോത്സവം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി പുരസ്‌കാര ദാനം നടത്തും.