യുവതി ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ചു,ഗാർഹിക പീഡനം ഉണ്ടായെന്ന് പരാതി

Advertisement

ചടയമംഗലം. യുവതി ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ചു. ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനാണ് ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
യുവതിയ്ക്ക് നേരെ ഗാർഹിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് സഹോദരൻ ചടയമംഗലം പോലീസിന് പരാതി നൽകി

ഇട്ടിവ സ്വദേശിനി ഐശ്വര്യ ഉണ്ണിത്താൻ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ചടയമംഗലം മേടയിൽ ശ്രീമൂലം നിവാസിൽ കണ്ണൻ നായരാണ് ഐശ്വര്യ ഉണ്ണിത്താന്റെ ഭർത്താവ്. ഇവർക്ക് ഒരു കുട്ടിയുണ്ട്.മൃതദേഹം ആദ്യം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും പിന്നീട് പോസ്റ്റുമോർട്ടത്തിനായി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം കോളേജിലേക്ക് മാറ്റുകയും ചെയ്തു.
ഐശ്വര്യ ഉണ്ണിത്താന്റെ സഹോദരൻ ഗാർഹിക പീഡനം ആരോപിച്ച് ചടയമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

തുടർന്ന് ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.ഭർത്താവ് കണ്ണൻ നായർ അഭിഭാഷകനാണ്.