കൊട്ടാരക്കരയിൽ ഓടയുടെ മൂടി തകർന്നു,വഴി നടന്ന യുവതിയുടെ കാലിനു ഗുരുതര പരിക്ക്

Advertisement

കാെട്ടാരക്കര : കാെട്ടാരക്കരയിൽ പുലമൺ  ജംക്ഷന്  സമീപം  ഓടയുടെ  മൂടി  തകർന്നു  യുവതിയുടെ കാൽ കുടുങ്ങി . മെെലം പാറക്കടവ് അച്ചൻ കുഞ്ഞിന്റെ  മകൾ ആൻസി ( 32 )യുടെ കാലാണ് ഓടയിൽ കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെ 10.45 ഓടെ കാെല്ലം – തിരുമംഗലം റാേഡിൽ പുലമണിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു ആൻസി. ഓടയുടെ മുകളിലൂടെ നടക്കുന്നതിനിടെ കാൽ കുഴിയിൽ വീഴുകയും സ്ലാബുമായി മുറുകുകയുമായിരുന്നു. ഈ സമയം യാദൃച്ഛികമായി പിതാവ് അച്ചൻ കുഞ്ഞ് റാേഡിന് എതിർ വശത്ത് കൂടി വരുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് പിതാവും നാട്ടുകാരും വ്യാപാരികളും ഓടിയെത്തിയപ്പാേൾ ഓടയിലെ കുഴിയിൽ നിന്ന് കാൽ എടുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്ന് യുവതിയുടെ കുടുങ്ങിയ കാൽ പുറത്തെടുക്കാൻ നാട്ടുകാർക്ക്  15 മിനിറ്റ് എടുക്കേണ്ടിവന്നു. കാൽ പുറത്തെടുത്ത ഉടനെ പാെലീസ് സ്ഥലത്ത് എത്തി യുവതിയെ കാെട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിപ്പാേൾ ഇടത് കാലിന് പാെട്ടൽ ഉള്ളതിനാൽ പ്ലാസ്റ്റർ ഇടേണ്ടതായിവന്നു.

. നിരവധി കാൽ നടക്കാർ ഇത്തരത്തിൽ അപടത്തിൽപ്പെടുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Advertisement