എഴുവയസുകാരനും വീട്ടമ്മയ്ക്കും പേപ്പട്ടിയുടെ കടിയേറ്റു

Advertisement

കൊട്ടാരക്കര. തെരുവ് നായ ശല്യം രൂക്ഷമായ തൃക്കണ്ണ മംഗൽ ഭാഗത്തു കഴിഞ്ഞ ദിവസം രാവിലെ പേപ്പട്ടിയുടെ കടിയേറ്റ് എഴുവയസുകാരനെയും വീട്ടമ്മയെയും ഗുരുതര പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ തൃക്കണ്ണ മംഗൽ കല്ലൂർ സ്കൂളിലേക്ക് സ്കൂൾ വാൻ തിരക്കി ഇ ടി സി ഭാഗത്തു നിന്ന മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി ആൽബിൻ (7) വലതു കൈ നിരവധി തവണ പട്ടി കടിച്ചു പറിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ വീട്ടിൽ മുറ്റം അടിച്ചുകൊണ്ടിരുന്ന ശോഭ (42) യുടെ ദേഹത്തു ചാടി കയറി തലയിൽ കടിച്ചു. നിലത്തു വീണ് നിലവിളിച്ച ഇവരെ നാട്ടുകാർ ഓടിയെത്തി പട്ടിയുടെ കൂടുതൽ ആക്രമണത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു. നിരവധി നായ്ക്കളെയും പട്ടി കടിച്ചിട്ടുണ്ട്

Advertisement