കൊട്ടാരക്കര. നഗരസഭ അമ്പലപ്പുറം ഡിവിഷൻ പരിധിയിൽ തൊഴിലുറപ്പ് ജോലി ചെയ്തു കൊണ്ടിരുന്ന വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റു. അമ്പലപ്പുറം ബാബു ഭവനത്തിൽ ശ്യാമള (48) യ്ക്കാണ് പാമ്പിന്റെ കടിയേറ്റത്. കാടു വെട്ടി വൃത്തിയാക്കുമ്പോഴാണ് സംഭവം.
ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ആന്റിവെനം എടുത്ത് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനതപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെയാണ് തൊഴിലുറപ്പ് തൊഴിലാളികൾ കാടു വെട്ടാനും മറ്റും ഇറങ്ങുന്നത്. സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാൻ നിരവധി തവണ ആവശ്യങ്ങൾ ഉന്നയിച്ചിട്ടും സുരക്ഷ സംവിധാനങ്ങൾ നൽകാൻ അധികൃതർ തയ്യാറായിട്ടില്ലെന്നു തൊഴിലാളികളുടെ നിരന്തരമായ പരാതിയാണ്.