ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ രോഗികൾക്ക് അസ്വസ്ഥത സൃഷ്ടിച്ച് ഫാനുകളിലെ പൊടി തുടപ്പ്

Advertisement

ശാസ്താംകോട്ട: അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗികൾക്ക് അസ്വസ്ഥത സൃഷ്ടിച്ച് ശാസ്താംകോട്ട താലൂക്കാശുപത്രിയിലെ ഫാനുകളിലെ
പൊടിതുടപ്പ്.ഇന്ന് രാവിലെയാണ് സംഭവം.അപകടങ്ങളിൽപ്പെട്ടവരെയടക്കം പ്രവേശിപ്പിച്ചിരിക്കുന്ന ക്വാഷ്യാലിറ്റിയിൽ പൊടി തുടപ്പ് അസഹ്യമായതിനെ തുടർന്ന് രോഗികളുടെ കൂടെ എത്തിയവർ പ്രതികരിച്ചെങ്കിലും ഫലമുണ്ടായില്ല.ആശുപത്രിയിലെ ജീവനക്കാരാണ് രാവിലെ ഫാൻ തുടയ്ക്കാൻ രംഗത്തെത്തിയത്.

ഫാനുകളിലെ ലീഫുകളിൽ അടിഞ്ഞുകൂടിയ പൊടിയും അഴുക്കും രോഗികളുടെ മേലേക്കാണ് പതിച്ചത്.വലിയ മുറിവുകൾ അടക്കമുള്ള പരിക്കേറ്റവരാണ് ഈ വാർഡിൽ കഴിയുന്നത്.രോഗികൾ കിടക്കുന്ന കട്ടിലുകളിൽ കയറിനിന്നാണ് ക്ലീനാക്കൽ യജ്ഞം നടത്തിയത്.ഇതിനിടയിൽ ക്യാഷ്യാലിറ്റിയിലെത്തിയ ഒരു കുട്ടി കുഴഞ്ഞ് വീണതായും പരാതിയുണ്ട്.

Advertisement