ജപ്തി ഭീഷണിയെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവം,പ്രതിഷേധം ശക്തം, ബാങ്കില്‍ ഉപരോധം

Advertisement

ശൂരനാട്. ജപ്തി ഭീഷണിയെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവം: ബിജെപി പ്രവര്‍ത്തകര്‍ കേരളാ ബാങ്ക് പതാരം ശാഖക്കുമുന്നില്‍ ഉപരോധം നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെങ്കിൽ നടപടി വേണമെന്ന് സി പി എം ജില്ലാകമ്മിറ്റി.സംഭവം അന്വേഷിക്കണമെന്ന് സി പി എം.

അഭിരാമിയുടെ മരണത്തിൽ കമ്മിറ്റി ദു:ഖം രേഖപ്പെടുത്തി .

അഭിരാമിയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടെന്ന് കോവൂർ കുഞ്ഞുമോൻ എം എൽ എ.

അഭിരാമിയുടെ കുടുംബത്തിന് ആവശ്യമായ സഹായം സർക്കാർ ചെയ്യും.വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടുണ്ട്. വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായും എം എൽ എ കോവൂർ കുഞ്ഞുമോൻ പറഞ്ഞു.