ശൂരനാട് കേരളാ ബാങ്കിനു മുന്നിൽ പ്രതിഷേധം

Advertisement

ശൂരനാട് :വീട്ടിൽ ജപ്തി ബോർഡ് സ്ഥാപിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം : പതാരം കേരള ബാങ്കിന് മുന്നിൽ ആർ എസ് പി പ്രതിഷേധം.

പ്രവർത്തകർ ഗോപി കോട്ടമുറിയ്ക്കലിൻ്റെ കോലം കത്തിച്ചു. നേതാക്കളായ ഇടവനശേരി സുരേന്ദ്രൻ ,ഉല്ലാസ് കോവൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

ബാങ്കിലേക്ക് കടന്നു കയറാൻ ശ്രമിച്ച 4
എ ബി വി പി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

യുഡിഎഫിന്റെ പതാരം ബാങ്ക് ഉപരോധത്തിനിടെ സംഘർഷം;യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് മർദ്ദിച്ചു: ബിജെപി പ്രവർത്തകർ ബാങ്കിലേക്ക് ഇരച്ചുകയറി

പതാരം: കേരള ബാങ്ക് വായ്പാ കുടിശ്ശിഖയുടെ പേരിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ പതാരം തൃക്കുന്നപ്പുഴ വടക്ക് അജി മന്ദിരത്തിൽ അഭിരാമി (19) ക്ക് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഉപരോധത്തിനിടയിൽ സംഘർഷം.
ഇന്ന് രാവിലെ 9 നാണ് പതാരത്തെ ബാങ്ക് ശാഖയ്ക്ക് മുന്നിൽ യുഡിഎഫ് ഉപരോധം ആരംഭിച്ചത്.പോലീസിന്റെ നിർദേശപ്രകാരം സമാധാനപരമായിട്ടാണ് സമരം തുടങ്ങിയത്.ഇതിനിടയിൽ ഒരു സംഘം ബിജെപി പ്രവർത്തകർ സമരക്കാർക്കിടയിലൂടെ അതിക്രമിച്ച് ബാങ്കിനുള്ളിൽ കയറുകയും ജീവനക്കാരെ ഉപരോധിക്കുകയും ചെയ്തു.പോലീസ്നോക്കി നിൽക്കെയാണ് ബിജെപി പ്രവർത്തകർ ബാങ്കിൽ പ്രവേശിച്ചത്.തങ്ങളെ വിലക്കുകയും ബിജെപി ക്കാർക്ക് അവസരം ഒരുക്കുകയും ചെയ്തെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിന് നേരെ തിരിയുകയായിരുന്നു.തുടർന്നാണ് സംഘർഷം ഉണ്ടായത്.ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി ആക്ഷേപമുണ്ട്.ഇയ്യാളെ ആശുപത്രിയിലേക്ക് മാറ്റി.

Advertisement