കരുനാഗപ്പള്ളിയിൽ മകൻ്റെ സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്ത വയോധിക ടാങ്കർ ലോറി ഇടിച്ചു മരിച്ചു

Advertisement

കരുനാഗപ്പള്ളി. മകൻ്റെ സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്ത വയോധിക ടാങ്കർ ലോറി ഇടിച്ചു മരിച്ചു .

വടക്കുംതല കിഴക്ക് മുണ്ടയിൽ വീട്ടിൽ കാർത്യായനിയമ്മ (85) ആണ് മരിച്ചത്.

കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ കാർത്യായനി അമ്മയെ കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു.

സ്കൂട്ടർ ഓടിച്ചിരുന്ന മകൻ മോഹനനെ പരിക്കുകളോടെ കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.