പന്മന. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പന്മന പ്രാദേശിക കേന്ദ്രം എൻ.എസ്.എസും പന്മന മത്സ്യഭവനും സംയുക്തമായി ശുചിത്വ സാഗരം സുന്ദരതീരം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ക്യാമ്പസ് ഡയറക്ടർ ഡോ.കെ.പി.വിജയ ലക്ഷമി അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്.എസ്.പോഗ്രാം ഓഫീസർ ഡോ.കെ.ബി.ശെൽവ മണി സ്വാഗതം പറഞ്ഞു. ഫിഷറീസ് ഓഫീസർ നിത്യ എസ്, ഡോ.എ.ഷീലാകുമാരി, നാദിയ എസ്.നൗഷാദ്, അലൻ പി മോഹൻദാസ് എന്നിവർ സംസാരിച്ചു.മികച്ച എൻ.എസ്.എസ്. വോളൻ്റിയ റായി തെരഞ്ഞെടുത്ത ഗാഥ താമരശ്ശേരിയെ ചടങ്ങിൽ ആദരിച്ചു.
