കൊല്ലം. വഴിയാത്രക്കാരെ അസഭ്യം പറയുന്നത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി.പള്ളിമുക്കിൽ ആണ് ഹർത്താൽ അനുകൂലിയുടെ അക്രമം.
സീനിയർ സിവിൽ പൊലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്ക് പരിക്ക്. ആന്റണിയുടെ മുഖത്ത് ഗുരുതരമായ പരുക്കുണ്ട്, നിഖിലിന് കാലിന് പരുക്കേറ്റു.
യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം
പൊലീസിന്റെ ബൈക്കിൽ ഹർത്താലനുകൂലി ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു.ആക്രമണം നടത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. തട്ടാമലയില്‍ കെഎസ്ആര്‍ടിസി ബസ് എറിഞ്ഞു തകര്‍ത്തു.
