സ്വദേശാഭിമാനി മാധ്യമ സെമിനാര്‍

Advertisement

ശാസ്താംകോട്ട.സ്വദേശാഭിമാനി നാടുകടത്തല്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാല ആഭിമുഖ്യത്തില്‍ സമൂഹമാധ്യമങ്ങളുടെ കാലിക പ്രസക്തി,പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ബദലോ സമൂഹമാധ്യമം എന്ന വിഷയത്തില്‍ സംവാദം നടക്കും.

രക്ഷാധികാരി പി അര്‍ജ്ജുനന്‍ ഐഎഎസ് മോഡറേറ്ററാകും. 24 ചാനല്‍ ബ്യൂറോ ചീഫ് ആര്‍. അരുണ്‍രാജ് ദേശാഭിമാനി കൊല്ലം റിപ്പോര്‍ട്ടര്‍ എം അനില്‍, ന്യൂസ് അറ്റ് നെറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എഡിറ്റര്‍ ഹരീകുറിശേരി ലൈബ്രറി കൗണ്‍സില്‍ ജനജാഗ്രതാസമിതി കണ്‍വീനര്‍ പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിക്കും.