കുന്നത്തൂർ നെടിയവിള ക്ഷേത്രത്തിൽ സി ബി സ്മാരക നവരാത്രി മഹോത്സവം 26 മുതൽ ഒക്ടോബർ 5 വരെ

Advertisement

കുന്നത്തൂർ : കുന്നത്തൂർ നെടിയവിള ഭഗവതീ ക്ഷേത്രത്തിൽ 48-ാമത് സി.ബി സ്മാരക നവരാത്രി മഹോത്സവം 26 മുതൽ ഒക്ടോബർ 5 വരെ നടക്കുമെന്ന് വെൺമണി ഗ്രാമ സേവാസമിതി പ്രസിഡന്റ് ശ്രീകുമാർ എസ്.ഇ,സെക്രട്ടറി ഹരികുമാർ.കെ,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് തുളസീധരൻപിള്ള.ജി,സെക്രട്ടറി പി.എസ് രവി എന്നിവർ അറിയിച്ചു. ഭാഗവത പാരായണം,ചുറ്റുവിളക്ക്,പ്രഭാഷണം,സംഗീതസദസ്സ്,
നൃത്തനൃത്ത്യങ്ങൾ,വിദ്യാരംഭം,
താലപ്പൊലി,കഥകളി എന്നിവ നടക്കും.26ന് വൈകിട്ട് 7ന്
കീഴ്ത്താമരശ്ശേരി മഠത്തിൽ ബ്രഹ്മശ്രീ ജെ.കേശവരു ഭട്ടതിരി ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും.തുടർന്ന്
ചെന്നൈ വിഘ്നേഷ് ഈശ്വറിന്റെ സംഗീതസദസ്സ്.27ന്
വൈകിട്ട് 5.30 ന് ആദ്ധ്യാത്മിക പ്രഭാഷണം,രാത്രി 7 മുതൽ കടമ്പനാട് വിജയന്റെ സംഗീതസദസ്സ്,8.15 മുതൽ ആനയടി പ്രസാദിന്റെ സംഗീതസദസ്സ്,28ന് വൈകിട്ട് 5.30 ന് ആദ്ധ്യാത്മിക പ്രഭാഷണം,രാത്രി
7 മുതൽ ശ്രീരംഗം ഗോപകുമാറിന്റെ സംഗീതസദസ്സ്,8.15 മുതൽ പാലക്കുളങ്ങര സിസ്‌റ്റേഴ്സിന്റെ സംഗീതസദസ്സ്,

സി.ബി തിരുമേനി

29ന് വൈകിട്ട് 5.30 ന് ആദ്ധ്യാത്മിക പ്രഭാഷണം,രാത്രി 7ന് സംഗീതരത്നം
ഡോ.ജി.എസ് ബാലമുരളി തൃശൂർ അവതരിപ്പിക്കുന്ന സംഗീത സദസ്, 8.15 ന് വാദ്യ സംഗീതം ഫ്യൂഷൻ,30 ന്
വൈകിട്ട് 5.30 ന് പ്രഭാഷണം,രാത്രി 7 മുതൽ അമ്പലപ്പുഴ വേദാ പ്രദീപിന്റെ സംഗീതസദസ്,8.15 മുതൽ മുതുപിലാക്കാട് സിസ്‌റ്റേഴ്സിന്റെ സംഗീതസദസ്സ്,ഒക്ടോബർ 1ന് വൈകിട്ട് 5.30 ന് പ്രഭാഷണം,രാത്രി 7ന്
ഗിരീഷ് കുമാർ അവതരിപ്പിക്കുന്ന
സംഗീതസദസ്, 8.15 മുതൽ എം.എസ്.പി നമ്പൂതിരിയുടെ സംഗീതസദസ്,2 ന് വൈകിട്ട് 5.30 ന് പ്രഭാഷണം,രാത്രി 7ന് ഫാക്ട് മോഹന്റെ സംഗീതസദസ്,9.15 ന്
കുന്നത്തൂർ നാട്യകലയുടെ നൃത്തനൃത്യങ്ങൾ,3 ന് വൈകിട്ട് 6.45 ന് പൂജവയ്പ്,രാത്രി 7 ന് ബാംഗ്ലൂർ ബ്രദേഴ്സ് അവതരിപ്പിക്കുന്ന
സംഗീതസദസ്,4ന് രാവിലെ 8.30 നും വൈകിട്ട് 6 നും സരസ്വതീപൂജ,രാത്രി 7ന് കൊല്ലം പ്രാൺ കുമാറിന്റെ സംഗീതസദസ്,8.15 മുതൽ കൊല്ലം സജി കുമാറിന്റെ സംഗീതസദസ്,സമാപന ദിവസമായ 5ന് രാവിലെ 8.15 ന് വിദ്യാരംഭം, വൈകിട്ട്‌ 5.15 ന് താലപ്പൊലി,രാത്രി 7ന് പാർത്ഥസാരഥീപുരം വിശ്വനാഥൻ അവതരിപ്പിക്കുന്ന സംഗീതസദസ്, 8.15 മുതൽ ആനയടി അനിൽ കുമാറിന്റെ സംഗീതസദസ്,10 ന് പോരുവഴി ശ്രീകൃഷ്ണവിലാസം അവതരിപ്പിക്കുന്ന കഥകളി എന്നിവ നടക്കും.വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്നും പുസ്തകം പൂജവയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 3 വൈകിട്ട് 5 ന് മുമ്പായി പൊതിഞ്ഞ് അഡ്രസ് എഴുതി ക്ഷേത്രത്തിൽ എത്തിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.ഫോൺ: 9656768062.