മുട്ടറ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി ആൻഡ് ഹയർ സെക്കന്ററി സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കമായി
കൊട്ടാരക്കര . മുട്ടറ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി ആൻഡ് ഹയർ സെക്കന്ററി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കമായി.
സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹു: ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘടനകർമ്മം നിർവഹിച്ചു. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
ശതാബ്‌ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ഐ ലതീഷ് നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
കെ. രമണി ബ്ലോക്ക് മെമ്പർ ദിവ്യ സജിത്ത് പഞ്ചായത്ത് അംഗങ്ങളായ എം ബി പ്രകാശ്, ബി എസ് മീനാക്ഷി, കെ സുന്ദരൻ, സി എസ് സുരേഷ് കുമാർ, എം വിഷ്ണു, ശിസ സുരേഷ്, ഗീതകുമാരി വി.എച്ച്.എസ്. പ്രിൻസിപ്പാൾ പ്രിയ. വി, ഹെഡ്മിസ്ട്രസ് സുസമ്മ കെ ഐ, വികസനസമിതി ചെയർമാൻ സി രാജു, സ്റ്റാഫ് സെക്രട്ടറി
മനു എം, പ്രോഗ്രാം കൺവീനർ ശാന്തകുമാർ ബി എസ് എന്നിവർ സംസാരിച്ചു ചടങ്ങിൽ
പി ടി.എ. പ്രസിഡന്റ്
ജി പി. സജിത്ത് കുമാർ സ്വാഗതവും ഹയർ സെക്കന്ററി പ്രിൻസിപ്പാൾ എസ് ശ്രീനിവാസൻ കൃതജ്ഞതയും രേഖപെടുത്തി. ചടങ അതോടനുബന്ധിച്ച് എൻ എസ് എസ്സിന്റെ പ്രോഗ്രാം ആയ ഫ്രീഡം വാളിന്റെ സംസ്ഥാനതല ഉദ്ഘടനവും SPC യുടെ ഹൃദ്യം ഹരിതം കാർഷിക പദ്ധതിയുടെ പ്രൊജക്റ്റ് പ്രകാശനവും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.
സ്വദേശാഭിമാനിയുടെ നാടുകടത്തൽ വാർഷികവും മാധ്യമ സെമിനാറും
ശാസ്താംകോട്ട. വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തൽ വാർഷികം ആചരിച്ചു. ഗ്രന്ഥശാല ഹാളിൽ “ആധുനിക സാമൂഹ്യ മാധ്യമങ്ങൾ” എന്ന വിഷയത്തിൽ നടന്ന സംവാദം മൈനാഗപ്പള്ളി പഞ്ചായത്ത് നേതൃ സമിതി കൺവീനർ പ്രസന്ന കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷനായി.
,24 ചാനല്‍ റിപ്പോര്‍ട്ടര്‍ അരുൺ രാജ്, ന്യൂസ് അറ്റ് നെറ്റ് എഡിറ്റര്‍ ഹരി കുറിശ്ശേരി, ദേശാഭിമാനി ജില്ലാ റിപ്പോര്‍ട്ടര്‍ എം അനിൽ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു. ചർച്ചയിൽ ജഹാംഗീർ ഷാ, ഉഷാ കുമാരി, സ്റ്റീഫൻ, ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. സാമൂഹ്യ മാധ്യമങ്ങളുടെ കാലിക പ്രസക്തി, പരമ്പരാഗത ദൃശ്യ, അച്ചടി മാധ്യമ രംഗത്തെ അപചയം, അവക്ക് ബദലാകാൻ സാമൂഹ്യ മാധ്യമങ്ങൾക്ക് കഴിയുമോ തുടങ്ങി അനവധി വിഷയങ്ങൾ സംവാദത്തിൽ ഉയർന്നുവന്നു. ഗ്രന്ഥശാല സെക്രട്ടറി രാജശേഖര വാര്യർ സ്വാഗതവും സുൽഫി നന്ദിയും പറഞ്ഞു.
പതാരം കേരള ബാങ്കിലേക്ക് കേരള വിശ്വകർമ്മ സഭ പതാരം കേരള ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
ശൂരനാട്.കേരള വിശ്വകർമ്മ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാരം കേരള ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വീടിന് മുന്നിൽ ജപ്തി ബോഡ് സ്ഥാപിച്ചതിൽ മനം നൊന്ത് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനിൽ അഭി രാമി (20) ആത്മഹത്യ ചെയ്തതുമായി ബന്ധപെട്ടാണ് പ്രതിഷേധം നടന്നത്. ഇതിന് മുന്നോടിയായി അഭിരാമിയുടെ വീട്ടിൽ സ്ഥാപിച്ച ബോഡിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.
കേരള വിശ്വകർമ്മ സഭ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണൻ , മഹിമ വിശ്വകർമ്മ ഐക്യവേദി സംസ്ഥാന ചെയർമാൻ പേരയം ത്യാഗരാജൻ, എം.ആർ.മുരളി, വി യു മോഹനൻ , ,ജി.ഗോപാലകൃഷ്ണൻ, സാജൻ ഗോപാലൻ, അഡ്വ. അമൃതാനന്ദ്,മുരളീദാസ് സാഗർ, എം.ആർ. വിക്രമൻ , എൻ. ശരവണൻ , പ്രീ ൺഅഡ്വ.എം.പി. സപ്തതി, ടി. ഓമനക്കുട്ടൻ, വി.ആർ.നാരായണൻ ,എസ്. വസന്തകുമാരി , ആറന്മുള രാമചന്ദ്രൻ ആചാരി എന്നിവർ നേതൃത്വം നൽകി.
13 വയസ്സുകാരിയെ പീഡനത്തിനരയായ കേസിൽ ബന്ധു പിടിയിൽ
കൊട്ടവട്ടം. ചക്കുവരക്കൽ നിരപ്പേൽ വീട്ടിൽ സന്തോഷാണ് കുളത്തൂപ്പുഴ പോലീസിൻ്റെ പിടിയിലായത്.സ്കൂളിലെ കൗൺസിലറോട് കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.
38 വയസ്സുള്ള കൊല്ലം കുളത്തൂപ്പുഴ സ്വദേശി സന്തോഷാണ് ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൻ അറസ്റ്റിലാകുന്നത്.കുട്ടിയുടെ വീട്ടിലും,സന്തോഷിന്റെ വീട്ടിലും കൊണ്ട് പോയാണ് പീഡിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.
പലതവണ പീഡിനത്തിന് ഇരയായതിനെ തുടർ കുട്ടിക്ക് മാനസീകമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടു.തുടർന്ന് കുട്ടി സ്‌കൂളിൽ കൗൺസിലറോട് പീഡന കാര്യങ്ങൾ തുറന്ന് പറയുകയായിരുന്നു.
പിന്നാലെ വിവരം സ്‌കൂൾ അധികൃതർ പോലീസിനെ അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ കുളത്തുപ്പുഴ എസ് എച്ച് ഒ എൻ.ഗിരീഷ്, എസ് ഐ അനീഷ്,ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ് ചെയ്യുകയായിരുന്നു. പ്രതിയായ സന്തോഷ് കുറ്റം ഏറ്റതായി പോലീസ് പറഞ്ഞു.വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ശാസ്താംകോട്ടയിൽ
പെയിന്റിംഗ് ജോലിക്കിടെ ചാത്തന്നൂർ സ്വദേശിയായ തൊഴിലാളി വീണു മരിച്ചു
ശാസ്താംകോട്ട: പെയിന്റിംഗ് ജോലിക്കിടെ ചാത്തന്നൂർ സ്വദേശിയായ തൊഴിലാളി വീണു മരിച്ചു.ചാത്തന്നൂർ വിളപ്പുറം ലക്ഷ്മി വിഹാറിൽ പരേതനായ മണിയൻ പിള്ളയുടെയും പത്മകുമാരിയുടെയും മകൻ മനോജ്(41) ആണ് മരിച്ചത്.
ശാസ്താംകോട്ട പട്ടകടവ് ചർച്ചിൽ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ പത്ത് കഴിഞ്ഞാണ് സംഭവം.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ:ലക്ഷ്മി.മക്കൾ :അശ്വിൻ,അർജുൻ.
ഭിന്നശേഷി സംവരണം സർക്കാർ നിയമനിർമാണം നടത്തണമെന്ന് മാനേജേഴ്സ് അസോസിയേഷൻ
ശാസ്താംകോട്ട : ഭിന്നശേഷി സംവരണപ്രശ്നം പരിഹരിക്കുവാൻ എയ്ഡഡ് സ്കൂളുകളിലെ നിയമനനിരോധനം പിൻവലിച്ച് അടിയന്തിരമായി സർക്കാർ നിയമ നിർമാണം നടത്തണമെന്ന്
പ്രൈവറ്റ് (എയ്ഡഡ്)സ്കൂൾ മാനേജേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ നടന്ന മാനേജർമാരുടെ ജില്ലാ സംഗമം ആവശ്യപ്പെട്ടു.കോടതി വിധികളും സർക്കാർ നിയമനിർമ്മാണം നടത്താത്തതും പ്രശ്നം സങ്കീർണമാക്കിയിരിക്കുകയാണ്. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കല്ലട ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജന.സെക്രട്ടറി വി.വി ഉല്ലാസ് രാജ് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.പ്രകാശ് കുമാർ,അനിൽ തടിക്കാട്.ജില്ലാ ഭാരവാഹികളായ എച്ച്.അബ്ദുൾ ഷെരിഫ്,ജി.ഗിരീഷ് കുമാർ, പി.തങ്കച്ചൻ,കെ.ബി ലക്ഷ്മി കൃഷ്ണ, മാമ്മൻ തോമസ്,വി.കെ.രാജീവ്, എ.എൽ.ഫിഹാബ് എന്നിവർ സംസാരിച്ചു.ഭിന്നശേഷി പ്രശ്നം പരിഹരിച്ച് അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട്
എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 29ന് രാവിലെ 10ന് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തും.
ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവായ രണ്ടര വയസ്സുകാരി വരദകൃഷ്ണനെ അനുമോദിച്ചു
മൈനാഗപ്പള്ളി:കേരളത്തിലെ 14 ജില്ലകളുടെ പേരുകൾ 7.9 സെക്കൻഡിൽ ക്രമത്തിൽ പറഞ്ഞ്
ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡിൽ
ഇടം നേടിയ രണ്ടര വയസ്സുകാരിയെ കേരളാ കോൺഗ്രസ്സ് (എം) അനുമോദിച്ചു.മൈനാഗപ്പള്ളി ഇടവനശ്ശേരി ചെറുതിട്ട കൃഷ്ണകുമാറിന്റെയും
ജയലക്ഷമിയുടെയും മകൾ വരദ കൃഷ്ണനെയാണ് അനുമോദിച്ചത്.
കേരളാ കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ വീട്ടിലെത്തിയാണ് മൊമൻന്റോ നൽകി അനുമോദിച്ചത്. മണ്ഡലം പ്രസിഡന്റ് ശാന്താലയം സുരേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ജോസ് മത്തായി, കെറ്റിയുസി(എം) ജില്ലാ വൈസ് പ്രസിഡന്റ് കെ.അരവിന്ദാക്ഷൻ പിള്ള,ഇടവനശേരി ശ്രീകുമാർ,ഡി.സാമുവൽ കുട്ടി,ജയന്തി ശ്രീകുമാർ,ഡി.ദീപുകുമാർ,ബാബു മൈനാഗപ്പള്ളി,പി.ഹരിദാസൻ,
ബി.അരവിന്ദാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.
ശൂരനാട് വടക്ക് പഞ്ചായത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ‘സമ്പുഷ്ട കേരളം പോഷൺ മാസാചരണം’
കുന്നത്തൂർ : കേരള സർക്കാർ വനിത ശിശു വികസന വകുപ്പ്,ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സമ്പുഷ്ട കേരളം പോഷൺ മാസാചരണം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ നടപ്പിലാക്കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം ശാന്തകുമാരി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ഗംഗാദേവി,ദിലീപ്,സിഡിപിഒ
ഗംഗ,ഐസിഡിഎസ് സൂപ്പർവൈസർ ലതിക കുമാരി,ഹെൽത്ത് സൂപ്രണ്ട് പ്രദീപ് കുമാർ,ആയുർവേദ ഹോമിയോ ഡോക്ടർമാർ,അങ്ങനവാടി വർക്കർമാർ,ബഡ്സ് സ്കൂൾ ടീച്ചർ എന്നിവർ പങ്കെടുത്തു.
ആനയടി കോട്ടപ്പുറം – കൂടൽ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉപരോധം
ആനയടി : ആനയടി കോട്ടപ്പുറം – കൂടൽ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ശൂരനാട് വടക്ക് നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധ സമരം സംഘടിപ്പിച്ചു.93 കോടി രൂപ
ചെലവിൽ റോഡ് നിർമ്മാണം ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്.കോട്ടപ്പുറം മുതൽ വെള്ളച്ചിറ വരെയുള്ള കൊല്ലം ജില്ലയിലെ പ്രദേശങ്ങളിലാണ് പണി പൂർത്തീകരിക്കാതെ കിടക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ഉപരോധം
സംഘടിപ്പിച്ചത്. ഉപരാധസമരം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വേണുഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എച്ച്.അബ്ദുൾ ഖലീൽ,എച്ച്.നസീർ,ഗംഗാദേവി, സുജാത രാധാകൃഷ്ണൻ,മിനി സുധർശൻ,പത്മകുമാർ,കബീർ,ദിലീപ്, ലത്തീഫ് പെരുംകുളം,സന്ദീപ്,രാജേഷ്
എന്നിവർ പ്രസംഗിച്ചു.
ഗൂഗിൾ മാപ്പ് ചതിച്ചു:മാലിന്യം ശേഖരിക്കാൻ കുന്നത്തൂരിലെത്തിയ
ലോറി പാടവരമ്പിൽ കുടുങ്ങി; അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
കുന്നത്തൂർ: ഹരിതകർമ സേന ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ടു പോകാനെത്തിയ ലോറി വയലിലേക്ക് പോകുന്ന കാട് പിടിച്ച് കിടക്കുന്ന ഇടവഴിയിൽ കുടുങ്ങി.വാഹനത്തിന്റെ ഒരു ഭാഗം പാടത്തേക്ക് ചരിഞ്ഞെങ്കിലും ഭാഗ്യം കൊണ്ട് മറിഞ്ഞില്ല.ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവർ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണം. കൊല്ലത്ത് നിന്ന് കുന്നത്തൂർ ഐവിള ഭാഗത്തെ സംഭരണ കേന്ദ്രത്തിൽ എത്തിയതായിരുന്നു ലോറി.
ആറ്റുകടവ് – ചീക്കൽക്കടവ് റൂട്ടിൽ കുന്നത്തൂർ തോട്ടത്തുംമുറി കളത്തൂർ ഭാഗത്ത് ശനിയാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്.കുന്നത്തൂർ പഞ്ചായത്തിലെ വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ഐവിള ഭാഗത്താണ് സൂക്ഷിക്കുന്നത്.ഈ മാലിന്യം കൊണ്ടുപോകാനാണ് ലോറി എത്തിയത്.പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ജെ.സി.ബി ഉപയോഗിച്ച് ലോറി മാറ്റുകയായിരുന്നു.
യൂണിക് ഹൗസ് ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു
ശാസ്താംകോട്ട. ലോകം മുഴുവൻ ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന കാലത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ വൽക്കരണത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ മാറ്റം ഉൾക്കൊണ്ട് ഡിജിറ്റൽ കാലഘട്ടത്തിനൊപ്പം സഞ്ചരിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കേ വരുംതലമുറയ്ക്ക് ദിശാബോധം പകർന്നു നൽകാൻ സാധിക്കൂ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് Adv. കെ. അനന്തഗോപൻ അഭിപ്രായപ്പെട്ടു. കെഎസ്എംഡിബി കോളേജ് കൊമേഴ്സ് വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഡോക്ടർ ബി എസ് ശ്രീകുമാർ മാതാപിതാക്കളുടെ സ്മരണാർത്ഥം നിർമ്മിച്ചു നൽകിയ ഡിജിറ്റൽ ലൈബ്രറി യൂണിക് ഹൗസ് പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ആദ്യമായി ഡിബി കോളേജിൽ തന്നെ ഇത്തരത്തിൽ പ്രത്യേകം ഡിജിറ്റൽ സംവിധാനം ഉണ്ടായതിൽ അഭിമാനം കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു. ഡോ. ബി. എസ്. ശ്രീകുമാർ മാതാ പിതാക്കളുടെ സ്മരണാർത്ഥം ഒന്നരകോടി രൂപ ചിലവിൽ നിർമിച്ചു നൽകിയതാണ് ഈ കെട്ടിട സമുച്ചയം. പൂർണ്ണമായും ഡോക്ടർ ബി എസ്. ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഒരു വർഷം കൊണ്ട് പൂർത്തീകരിച്ച് കോളേജിന് സമർപ്പിച്ചതിൽ ഡോ. ശ്രീകുമാറിന് പ്രസിഡൻറ് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുകയുണ്ടായി . കേരളത്തിലെ കോളേജുകൾക്ക് മാതൃകയായി നിൽക്കുന്ന ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളഎല്ലാ വിദ്യാർത്ഥികൾക്കും അറിവ് അന്വേഷികൾക്കും ഉപയോഗപ്രദമാകുന്ന വിധത്തിൽ പ്രവർത്തിക്കാൻ വേണ്ട എല്ലാ സഹായവും ബോർഡിൻറെ ഭാഗത്തുനിന്നും ഉണ്ടാകും എന്നും പ്രസിഡണ്ട് ഉറപ്പു നൽകി. പ്രിൻസിപ്പൽ ലജിത് വി എസ് അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ ശ്രീ പി. എം. തങ്കപ്പൻ, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ആർ അരുൺകുമാർ, രജിസ്ട്രാർ ഡോ. കെ. എസ്. അനിൽ കുമാർ, പ്രൊഫ. കെ. രാഘവൻ നായർ, പ്രൊഫ. ചന്ദ്രൻപിള്ള, പ്രശസ്ത കലാകാരൻ സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയവർ സംസാരിച്ചു. ഡോ. രേണുശ്രീ എസ്. സ്വാഗതവും ഡോ. അജേഷ് എസ്. ആർ നന്ദിയും പറഞ്ഞു.
ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം നടന്നു
ശാസ്താംകോട്ട: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ ) ശാസ്താംകോട്ട
യൂണിറ്റ് വാർഷിക സമ്മേളനം . പതാരം ദേവീ ആഡിറ്റോറിയത്തിൽ മേഖലാ പ്രസിഡന്റ് ഹനീഫ അബീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിജു സോപാനം അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ വളളിക്കാവ്, മുൻ സംസ്ഥാന സെക്രട്ടറി കെ.അശോകൻ എന്നിവർ പ്രഭാഷണം നടത്തി.
സ്വാശ്രയ സംഘം സംസ്ഥാന കോ -ഓർഡിനേറ്റർ അനിൽ എ വൺ മുതിർന്ന അംഗങ്ങളെ ആദരിച്ചു, പതാരം ശാന്തിനികേതൻ എംഎച്ച് എസ് എസ് മനേജർ ജി.നന്ദകുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.ജില്ലാ വെൽഫെയർ ട്രസ്റ്റ് ചെയർമാൻ മുരളി അനുപമ, മേഖലാ സെക്രട്ടറി ഉദയൻ കാർത്തിക, ട്രഷറർ ഉണ്ണികൃഷ്ണൻ, ജോ.സെക്രട്ടറി എസ്.ശ്രീകുമാർ, യൂണിറ്റ് സെക്രട്ടറി മധു ഇമേജ്, ട്രഷറർ ശ്രീകുമാർ കളേഴ്സ്, സുനിൽ നീരജ്, വിജില.വി.പിള്ള,സന്തോഷ് സ്വാഗത്, സതീഷ് തെറുമ്പിൽ എന്നിവർ സംസാരിച്ചു.യുണിറ്റ് വിഭജനം, പുതിയ യൂണിറ്റ് രൂപീകരിക്കൽ എന്നിവ നടന്നു.
ഭാരവാഹികൾ, ശാസ്താംകോട്ട യൂണിറ്റ്: ബിജു സോപാനം (പ്രസിഡന്റ്), വിജില.വി.പിള്ള (വൈസ് പ്രസിഡന്റ്), സനോജ് ശാസ്താംകോട്ട (സെക്രട്ടറി), വിനേഷ് കളേഴ്സ് (ജോ. സെക്രട്ടറി), ശ്രീകുമാർ കളേഴ്സ് (ട്രഷറർ).
ശൂരനാട് യൂണിറ്റ്: നിസാർ ആവണി ( പ്രസിഡന്റ്), സുനിൽ നീരജ് (വൈസ്.പ്രസിഡന്റ്), മധു ഇമേജ് (സെക്രട്ടറി), ശ്രീജ ശരത്ത് (ജോ. സെക്രട്ടറി), സഞ്ചിത്ത് വന്ദനം (ട്രഷറർ).
ഇരവിപുരത്ത് കിടപ്പുരോഗിയായ അൻപത്തിരണ്ടുകാരൻ മരിച്ചത് വീട്ടുകാർ പരിചരിക്കാത്തതിനാൽ ആണെന്ന ആരോപണവുമായി അയൽവാസികൾ
ഇരവിപുരം. വീട്ടുകാർ പരിചരിക്കാത്തതിനാൽ കിടപ്പുരോഗിയായ അൻപത്തിരണ്ടുകാരൻ മരിച്ചു എന്ന ആരോപണവുമായി അയൽവാസികൾ. ഇരവിപുരം വള്ളക്കടവ് സുനാമി ഫ്ളാറ്റിലെ ജോസഫിന്റെ മരണത്തിലാണ് വിവാദമുയര്‍ന്നത്. എന്നാൽ ആരോപണം കുടുംബാംഗങ്ങൾ നിഷേധിച്ചു.
കിടപ്പു രോഗിയായിരുന്ന ജോസഫിനെ കഴിഞ്ഞ ദിവസം അതീവ ഗുരുതരാവസ്ഥയിൽ കൊണ്ടുവന്നാണ് അയൽവാസികളുടെ ആരോപണം. ഇടവക വികാരിയുടെ നിർദേശപ്രകാരം ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെയാണ് ബന്ധുക്കൾക്കെതിരെ ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയത്. ജോസഫിന് ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നാണ് ആരോപണം.
ജോസഫിന്റെ ഭാര്യ ലില്ലിയും ഇളയമകനും വിദേശത്താണ്. മൂത്ത മകൻ ജസ്റ്റിനായിരുന്നു അച്ഛനെ പരിപാലിച്ചിരുന്നത്. താൻ കൃത്യമായി ഭക്ഷണം നൽകിയിരുന്നുവെന്നും അച്ഛൻ കഴിച്ചിരുന്നില്ലെന്നുമാണ് മകൻ്റെ വാദം. വിദേശത്തായിരുന്നെങ്കിലും കാര്യങ്ങൾ കൃത്യമായി തിരക്കുകയും പരിചരണം ഉറപ്പുവരുത്തുകയും ചെയ്തുവെന്ന് ഭാര്യയും പറയുന്നു.
ഭക്ഷണം നൽകിയിരുന്നില്ലെന്ന നാട്ടുകാരുടെ ആരോപണം ജോസഫിനെ അവശനിലയിൽ കണ്ടെത്തിയ പള്ളി വികാരിയും തള്ളി. എന്നാൽ ജോസഫ് വൃക്കരോഗിയായിരുന്നുവെന്നും മാനസിക രോഗത്തിനുള്ള മരുന്ന് കഴിച്ചിരുന്നും മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു .
പൂയപ്പള്ളിയിൽ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ
കൊല്ലം. പൂയപ്പള്ളിയിൽ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. മൈലോട് നെല്ലിപ്പറമ്പ് സ്വദേശി വിജയൻ ഉണ്ണിത്താനാണ് പൂയപ്പള്ളി പൊലീസിൻ്റെ പിടിയിലായത്.
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മറ്റാരുമില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിയ വിജയൻ യുവതിയെ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമത്തിന്ശ്രമിക്കുകയുമായിരുന്നു .
യുവതിയുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ് വിജയനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒൻപതാം തീയതി സമാനമായ രീതിയിൽ വിജയൻ ഇതേ യുവതിയുടെ വീട്ടിൽ കയറി യുവതിയോട് അതിക്രമം കാട്ടിയിരുന്നു. അന്ന് നാട്ടുകാർ ഇയാളെ പിടികൂടുകയും നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ മാപ്പുപറയുകയും ചെയ്തിരുന്നു. ഇനി ഒരിക്കലും ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പിടീച്ച ശേഷമാണ് അന്ന് ഇയാളെ വിട്ടയച്ചത്. പൂയപ്പള്ളി എസ്.എച്ച്. ഒ.ബിജുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഗണപതി ക്ഷേത്രം കൊടിമര ചുറ്റുവേലി നവീകരണം ആരംഭിച്ചു
കൊട്ടാരക്കര. കൊട്ടാരക്കര മഹാഗണപതി ക്ഷേത്ര കൊടിമരചുറ്റുവേലി നവീകരണം ആരംഭിച്ചു. കാല പഴക്കത്തിൽ ഇളകി മാറിയും ദ്രവിച്ചും തുടങ്ങിയ ചുറ്റുവേലിയാണ് നവീകരിക്കുന്നത്. പിത്തള ലോഹത്തിലാണ് പുനർ നിർമിക്കുന്നത്. ചുറ്റുവേലി നവീകരണ ഉദ് ഘാടനം മുൻ ഉപദേശകസമിതി പ്രസിഡന്റ് കണ്ണങ്കര ആർ ദിവാകരൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ് മനു, അതുൽ ദേവസ്വം എഞ്ചിനീയർ, ക്ഷേത്രം മേൽ ശാന്തി പി പ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു. ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണം നടക്കുന്നത്.