തലയിണക്കാവില്‍ പൂജവയ്പ്
പടിഞ്ഞാറേകല്ലട. തലയിണക്കാവ് ശിവപാര്‍വതീക്ഷേത്രത്തില്‍ പൂജവയ്പും വിദ്യാരംഭവും നടക്കും. ഒക്ടോബര്‍ മൂന്നിന് വൈകിട്ട് 5.30ന് പൂജവയ്പ് തുടങ്ങും.
അഞ്ചിന് രാവിലെ ഏഴിന് പൂജഎടുപ്പ് ഡിബികോളജ് മുന്‍പ്രിന്‍സിപ്പല്‍ ഡോ ബി ജനാര്‍ദ്ദനന്‍പിള്ള,മേല്‍ശാന്തി രതീഷ് എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചുനല്‍കും. വിദ്യാരംഭത്തിന് മുന്‍കൂട്ടി പേര് നല്‍്കണം. തൃശൂല പൂജ രണ്ടിന് പതിവുപോലെ നടക്കും.
ലിംഗ്വാഫെസ്റ്റ് 2022 ലും ജൈത്രയാത്ര തുടര്‍ന്ന് ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍
ശാസ്താംകോട്ട: കുട്ടികളുടെ ഭാഷാപരമായ ശേഷികള്‍ വികസിപ്പിക്കുന്നതിനായി കൊല്ലം
സഹോദയയുടെ നേതൃത്വത്തില്‍ കൊട്ടാരക്കര ബിആര്‍എം സെന്‍ട്രല്‍ സ്‌കൂളില്‍ വച്ച് നടന്ന ലിംഗ്വാ
ഫെസ്റ്റിലും ജൈത്രയാത്ര തുടര്‍ന്ന് ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. മലയാളവിഭാഗത്തില്‍
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പോടെ റണ്ണേഴ്‌സ് അപ് ആയി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍
തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി
ഇരുപത്തിയാറോളം സ്‌കൂളുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളില്‍ നിന്നും കൃത്യമായ
മേധാവിത്വത്തോടെയാണ് ബ്രൂക്കിന്റെ വിജയം.
മലയാള വിഭാഗത്തിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന്
പുറമേ ഹിന്ദി, ഇംഗ്ലീഷ് വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനവും ഷോര്‍ട്ട് ഫിലിമില്‍ രണ്ടാം സ്ഥാനവും
സ്‌കൂള്‍ നേടി. ബ്രൂക്കിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി അക്വിലാസ് ജോബ് ആണ് ബെസ്റ്റ് ആക്ടര്‍.
ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം ഭാഷാപരമായ ശേഷികളും തികഞ്ഞ ഒരു
തലമുറയ്ക്കായി ബ്രൂക്കിലെ കുട്ടികള്‍ ഉയര്‍ന്നു വരുന്നതിനുദാഹരണമാണ് ഈ വിജയമെന്ന്
ഡയറക്ടര്‍ ഡോക്ടര്‍. ഫാ. എബ്രഹാം തലോത്തില്‍ അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ 24 , 25
തീയതികളില്‍ നടന്ന ലിംഗ്വാഫെസ്റ്റില്‍ ബിആര്‍എം സെന്‍ട്രല്‍ സ്‌കൂളാണ് ചാമ്പ്യന്മാരായത്.
നാലുപോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു
കരുനാഗപ്പള്ളി അഭിഭാഷകനെ മർദിച്ചതായ പരാതിയിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ. ഉൾപ്പെടെ നാലുപോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.
ടൗൺ ക്ലബ്ബിന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി സിവിൽ സ്റ്റേഷനു സമീപം സമാപിച്ചു.തുടർന്ന് ചേർന്ന ധർണ്ണ സമരം കെ പി പി എ സംസ്ഥനവൈസ് പ്രസിഡൻ്റ് ജെ ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡൻ്റ് ജവഹർലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി പി സുരേഷ്, സിദ്ധിഖ്, എ റഷീദ് എന്നിവർ സംസാരിച്ചു.ലഹരി മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും മദ്യപിച്ച് നിയമലംഘനം നടത്തി ക്രമസമാധാന പ്രശ്നം സൃഷ്ടിച്ച അഭിഭാഷകനെതിരെ നടപടി സ്വീകരിച്ചതിൻ്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇത്തരം നടപടികൾ പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ തകർക്കുന്നതാണെന്നും നേതാക്കൾ ആരോപിച്ചു. പ്രതിഷേധം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
കരുനാഗപ്പള്ളി പൊലിസിൻ്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ വീണ്ടും ഹൈക്കോടതി
കരുനാഗപ്പള്ളി പൊലിസിൻ്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ വീണ്ടും ഹൈക്കോടതി. ജാമ്യാപേക്ഷയിൻമേൽ അറസ്റ്റ് നടപടി സ്വീകരിക്കരുതെന്ന താൽക്കാലിക ഉത്തരവ് ലംഘിച്ച് കുറ്റാരോപിതനെ അറസ്റ്റ് ചെയ്ത കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കലാധരനെതിരെ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുവാനൊരുങ്ങി കോടതി ഇന്ന് കോടതി വിളിച്ചു വരുത്തിയ ഉദ്യോഗസ്ഥനിൽ നിന്ന് മൊഴി രേഖപ്പെടുത്തിയതിൽ കരുനാഗപ്പള്ളി എസിപി യുടെ നിർദ്ദേശപ്രകാരമാണ് അലക്ഷ്യമായി കോടതി ഉത്തരവ് ലംഘിച്ചതെന്ന് ഉദ്യോഗസ്ഥൻ! കരുനാഗപ്പള്ളി എസിപി ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. അടുത്ത മാസം 7 ആം തിയ്യതിക്ക് മുൻപായി കാരണം കാണിക്കൽ നൽകുവാൻ കോടതി കുറ്റാരോപിതനായ എസ്ഐ യ്ക്ക് നിർദ്ദേശം നല്കി!
അഭിരാമിയുടെ കുടുംബത്തിന് ഒരുകോടി രൂപാ നഷ്ട പരിഹാരം നൽകണം
ശൂരനാട്.അഭിരാമിയുടെ കുടുംബത്തിന് ഒരുകോടി രൂപാ നഷ്ട പരിഹാരം നൽകണമെന്നും അമ്മയ്ക്ക് സർക്കാർ ജോലി നൽകണമെന്നും വിശ്വകർമ നവോത്ഥാൻ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. അഭിരാമിയുടെ വീട്ടിൽ നടന്ന പ്രാർഥനാ യോഗത്തിനുശേഷം ബാങ്കിനു മുന്നിൽ നടന്ന പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു.
വി.എൻ.എഫ്. ദേശീയ ചീഫ് കോ-ഓർഡിനേറ്റർ വി.എസ്. ജയപ്രകാശ് ആചാര്യ അധ്യക്ഷത വഹിച്ചു. ഗോകുലം ഗോപാലകൃഷ്ണൻ, പേരയം ത്യാഗരാജൻ, എം.ആർ.മുരളി, വി.യു.മോഹനൻ, ജി.ഗോപാലകൃഷ്ണൻ, സാജൻ ഗോപാലൻ, അമൃതാനന്ദ്, മുരളീദാസ് സാഗർ, ടി. ഓമനക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.അഭിരാമിയുടെ വീടിനു മുന്നിൽ ബാങ്ക് സ്ഥാപിച്ച ജപ്തി ബോർഡ് വി.എൻ.എഫ്. വനിതാ വിഭാഗം പ്രവർത്തകർ ചെരുപ്പൂരിയടിച്ച് നീക്കം ചെയ്തു.
തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ യുവജനോല്‍സവവും സാഹിത്യസമാജം ഉദ്ഘാടനവും
കോവൂര്‍. തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ യുവജനോല്‍സവവും സാഹിത്യസമാജം ഉദ്ഘാടനവും 29നും 30നുമായി നടക്കും. കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.മാനേജര്‍ആര്‍ തുളസീധരന്‍പിള്ള പ്രതിഭാപുരസ്‌കാരവിതരണം നടത്തും. പിടിഎ പ്രസിഡന്‌റ് ആര്‍ അരുണ്‍കുമാര്‍ അധ്യക്ഷത വഹിക്കും.
മൈനാഗപ്പള്ളിയിൽ ഉർജ്ജിത പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ്
ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിൽ പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് തുടരുകയാണ് .പഞ്ചായത്തിലെ എല്ലാ വളർത്തുനായക്കൾക്കും വാക്സിനേഷനും ലൈസൻസും നിർബന്ധമാക്കി .200ൽപരം നായക്കൾക്ക് ഇതിനിടെ ലൈസൻസ് എടുത്തു .തെരുവ് നായക്കളെ പിടി കൂടി പ്രതിരോധ വാക്സിനേഷൻ ക്യാമ്പ നടത്താൻ പഞ്ചായത്ത് കമ്മറ്റി തിരുമാനിച്ചു. മൃഗാശുപത്രിയും കുടും ശ്രീയും ചേർന്ന്
പഞ്ചായത്തിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത് .തെരു നായക്കളെ വാക്സിനേഷൻ ക്യാമ്പിൽ എത്തിക്കുന്നവർക്ക് സർക്കാർ. നിശ്ചയിച്ച ഇനാം പ്രതിഫലമായി നൽകാനും പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട് .സന്നദ്ധ പ്രവർത്തകരായ യുവതി യുവാക്കളിൽ നിന്ന് ഇതിനായി അപേക്ഷ ക്ഷണിച്ചു’
തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി ശാസ്താംകോട്ട കോളേജ്;പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് കെ.എസ്.യു
ശാസ്താംകോട്ട:തെരുവ് നായ്ക്കളുടെ ശല്യം കാരണം ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിൽ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും വലയുന്നു.ശാസ്താംകോട്ട
ജംഗ്ഷനിൽ നിന്നും കോളേജിലേക്കുള്ള റോഡിലെ നായക്കൂട്ടങ്ങൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുക്കുക പതിവാണ്.പലപ്പോഴും നായകളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ ഭയന്നോടുന്ന വിദ്യാർത്ഥികൾക്ക് വീണ് പരിക്കേൽക്കാറുണ്ട്.
പെൺകുട്ടികൾക്ക് നേരെയാണ് കൂടുതലായും നായകളുടെ ആക്രമണം ഉണ്ടാകുന്നത്.ഇതും സഹിച്ച് കോളേജിൽ എത്തുമ്പോൾ അവിടെ പൊതുറോഡിൽ ഉള്ളതിനേക്കാളും തെരുവ് നായ്ക്കൾ തമ്പടിച്ചിട്ടുണ്ടാകും.കാമ്പസിനുള്ളിൽ
കൂട്ടമായി എത്തുന്ന നായ്ക്കൾ വിദ്യാർത്ഥികളെ ആക്രമിക്കുവാൻ ശ്രമിക്കുന്നത് നിത്യസംഭവമാണ്.ക്ലാസ് മുറികളിലേക്കുള്ള ഇടനാഴികളെല്ലാം നായ്ക്കളുടെ വിശ്രമ കേന്ദ്രങ്ങളാണ്. വാനരന്മാരുമായി നായ്ക്കൾ അക്രമത്തിൽ ഏർപ്പെടുന്നതും പതിവാണ്.ഇത് സംബന്ധിച്ച് പഞ്ചായത്തിനും മറ്റ് അധികാരികൾക്കും നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ലെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.ചൊവ്വാഴ്ച
ക്യാമ്പസിൽ തമ്പടിച്ച തെരുവ് നായക്ക് പേവിഷബാധ സംശയിക്കുന്ന തരത്തിൽ ലക്ഷണങ്ങൾ കാട്ടിയതാണ്
കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്ടെന്നുള്ള ഉപരോധത്തിന് കാരണമായത്.
ഉപരോധത്തെ തുടർന്ന്
പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം നായയെ പിടികൂടി നിരീക്ഷണത്തിനും പരിശോധനക്കുമായി മാറ്റുകയും
ചെയ്തു.നായ്ശല്യത്തിന് അടിയന്തിരപരിഹാരം കാണാമെന്ന് പഞ്ചായത്ത് അധികൃതരും പോലീസും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് റിജോ റെജി കല്ലട അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഐ.ഷാനവാസ്,യൂണിയൻ ചെയർമാൻ ആസിഫ് മുഹമ്മദ്, ജനറൽ സെക്രട്ടറി മുകുന്ദൻ,ഭാരവാഹികളായ പ്രേംരാജ്, ആർ.അനന്തു,മനു,അൻവർഷ ബിജു,അബ്ദുള്ള,നിഥിൻ പതാരം, ആരോമൽ,അഭിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.