കെ എസ്‌ ആർ ടി സി ബസിൽ കടത്തിയ 27 ലക്ഷം രൂപ ആര്യ ങ്കാവ് എക്‌സൈസ് പിടികൂടി

Advertisement

കൊട്ടാരക്കര : കെഎസ്ആർടിസി ബസിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന രേഖകളില്ലാത്ത 27 ലക്ഷം രൂപ ആര്യങ്കാവ് ചെക്ക്പോസ്റ്എക്സൈസ് അധികൃതർ പിടികൂടി. KL 15 A 2011 എന്ന നമ്പറിലുള്ള തെങ്കാശി തിരുവനന്തപുരം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് പണം കൊണ്ടുവന്നത്.
തെങ്കാശി കടയനല്ലൂർ സ്വദേശി മുഹമ്മദ് അക്രം(27) ആണ് പിടിയിലായത്. അഞ്ചു പവൻ സ്വർണവും കൈയിൽ നിന്നും കണ്ടെടുത്തു. പണം ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

തിരുവനന്തപുരത്തുനിന്നും പഴയ സ്വർണം വാങ്ങാനാണ് പണം കൊണ്ടുവന്നത് എന്നാണ് പിടിയിലായ മുഹമ്മദ് അക്രം എക്സൈസിന് നൽകിയ മറുപടി.
ആര്യങ്കാവ് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ പി സി, പ്രിവന്റ് ഓഫീസർ ഉണ്ണികൃഷ്ണൻ, സൂരജ്, അഫ്സൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന പണം പിടികൂടിയത്.