പഴമയുടെ രുചിക്കൂട്ടൊരുക്കി കൊല്ലം ഗവൺമെൻ്റ് ടിടിഐ

Advertisement

കൊല്ലം: പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി ഗവൺമെൻ്റ് ടി.ടി.ഐയിൽ രാവിലെ 10 മണി മുതൽ പഴമയെ  ഓർമ്മപ്പെടുത്തുന്ന  ഔഷധ സമൃദ്ധവും പോഷക സമൃദ്ധവുമായ  ഭക്ഷണ പദാർത്ഥങ്ങളുടെ രുചി  മേളമൊഴുക്കി. കുട്ടികളും അധ്യാപകരും വീടുകളിൽ നിന്നും തയ്യാർ ചെയ്തു വന്ന രുചിക്കൂട്ടുകൾ കുരുന്നുകൾക്ക്  കാണാനും രുചിച്ചറിയാനും അവസരമൊരുക്കി. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ജി.ഗോപകുമാർ നിർവ്വഹിച്ചു.

ഉച്ചക്ക് ശേഷം ശുചിത്വവും  പോഷകാഹാരവും എന്ന വിഷയത്തിൽ കൊല്ലം വിക്ടോറിയ ആശുപത്രിയിലെ JPHN ശ്രീമതി.റീന സ്വജീവിതത്തിൽ അനുവർത്തിക്കേണ്ട ശുചിത്വ ശീലത്തെക്കുറിച്ചും ആഹാര ശീലത്തെക്കുറിച്ചും  ടി.ടി.ഐയിലേയും സ്കൂളിലേയും കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നൽകി. തുടർന്ന് കുട്ടികൾക്ക്  പോഷകാഹാര  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. SRG കൺവീനർ സൂസമ്മ അലക്സ്, അധ്യാപകരായ അൻസർ. ഇ.എം, ഷാജുദ്ധീൻ.എം ജീന.എൻ.ആർ ഉമനന്ദിനി  എന്നിവർ നേതൃത്വം നൽകി.

Advertisement