ആർ.വി.വി.എച്ച്.എസ്.എസ്. ൽ കലോത്സവത്തിന് തിരി തെളിഞ്ഞു
വാളകം : രാമവിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സെപ്റ്റംബർ 29, 30 തീയതികളിലായി നടക്കുന്ന സ്കൂൾ കലോത്സവത്തിന് പ്രൗഢ ഗംഭീര തുടക്കം കുറിച്ചു. ഉദ്ഘാടന കർമ്മം കൊട്ടാരക്കര ഡി.വൈ.എസ്.പി. ശ്രീ.ജി.ഡി. വിജയകുമാർ നിർവ്വഹിച്ചു. കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവരും അതിലെ പ്രതിഭകളുമാണ് സാമൂഹ്യ പ്രതിബദ്ധതയിൽ മുന്നിട്ട് നിൽക്കുന്നതെന്ന് അദ്ദഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. പ്രസന്നകുമാരി അമ്മ അദ്ധ്യഷത വഹിച്ച യോഗത്തിൽ മുഖ്യപ്രഭാഷണം . സ്കൂൾ പ്രിൻസിപ്പാൾ ജി.സുരേഷ് കുമാറും കലോൽസവ സന്ദേശം HM കെ.ആർ. ഗീതയും നൽകി. PTA വൈസ് പ്രസിഡന്റ് ഗോപകുമാർ , ഷൈജു, വേണുക്കുട്ടൻ പിള്ള , ജേകബ്ബ് എ ജോർജ് പാറം കോട് ബിജു, ഷിബു. കെ.തോമസ് , കെ. മോഹൻദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ലഹരി വിരുദ്ധ സന്ദേശം പകര്‍ന്നു നല്‍കി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍
ശാസ്താംകോട്ട: ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഭാഗമായി ശാസ്താംകോട്ട ബ്രൂക്ക്
ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ലഹരി വിരുദ്ധ പഠന ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ ഡയറക്ടര്‍ ഫാ.
ഡോക്ടര്‍ എബ്രഹാം തലോത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശാസ്താംകോട്ട
പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷോബിന്‍ ആണ് ക്ലാസ് നയിച്ചത്.
മയക്കുമരുന്നിന്റെ കെടുതികളില്‍ അകപ്പെട്ടു ജീവന്‍ നഷ്ടപ്പെട്ടുപോകുന്ന പുതിയ തലമുറയുടെ
ജീവിത രീതികളെ ഉദാഹരണസഹിതം വ്യക്തമാക്കുകയും കുട്ടികളില്‍ ലഹരിക്കെതിരെ കൃത്യമായ
അവബോധം രൂപപ്പെടുത്തുവാന്‍ ഉതകത്തക്ക വിധത്തിലും ആയിരുന്നു ക്ലാസ് നയിച്ചത്.
ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികള്‍ തന്നെ മുന്നിട്ടിറങ്ങുന്ന സാഹചര്യം
രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്ത ക്ലാസ് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വേറിട്ട
അനുഭവമായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബോണിഫേസിയാ വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നടന്ന
ചടങ്ങില്‍ ലഹരിവിരുദ്ധ ക്ലബ് കോര്‍ഡിനേറ്റര്‍ മിനിമോള്‍ സ്വാഗതവും സ്‌കൂള്‍ ഹെഡ് ബോയ് ബാലു
എം കൃഷ്ണ നന്ദിയും രേഖപ്പെടുത്തി
ഹൃദയദിനാചരണം നടത്തി
ശാസ്താംകോട്ട. ലോക ഹൃദയദിനത്തോടനുബന്ധിച്ച് എംടിഎംഎം മിഷന്‍ ഹോസ്പിറ്റലിന്റെയും എംടിഎംഎം സ്‌കൂള്‍ ഓഫ് നഴ്‌സിംങിന്റെയും ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ റാലിയും മെഡിക്കല്‍ ക്യാംപും സംഘടിപ്പിച്ചു. റാലി ഡിവൈഎസ്പി ഷെരീഫ് ഫ്‌ളാഗ്ഓഫ് ചെയ്തു.
ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ ഫാ.ഡോ ഏബ്രഹാം കലോത്തില്‍ സന്ദേശം നല്‍കി. എംടിഎംഎം നഴ്‌സിംങ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബ്, ആശുപത്രി ഗവേണിംങ് ബോര്‍ഡ് അംഗങ്ങള്‍ ചീഫ് മെഡിക്കല്‍ഓഫിസര്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന ഗൂഢസംഘത്തെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു
കരുനാഗപ്പള്ളി: സംസ്ഥാനത്തൊട്ടാകെ വ്യാപകമായ തരത്തില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന ഗൂഢസംഘത്തെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.മുക്കുപണ്ടം പണയംവെച്ച് വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്.കൊട്ടാരക്കര വെട്ടിക്കോട് ഉഷാഭവനില്‍ നിഷാദ് (33), ഇടുക്കി വാത്തിക്കുടി പെരുന്തോട്ടില്‍ കപ്യാര്‍കുന്നേല്‍ സുനീഷ് (28), ഇടുക്കി മണിയാര്‍കുടി പടിഞ്ഞാറെക്കര വീട്ടില്‍ അപ്പു എന്ന ബൈജേഷ് (22), ഇടുക്കി കട്ടപ്പന കൊച്ചുതോവാളം കാട്ടുകുടിയില്‍ സുബാഷ് (50), കോഴിക്കോട് പെരുവണ്ണ ഇല്ലത്തു താഴത്ത് മുതുവനാസ് വീട്ടില്‍ വിനോദ് (46) എന്നിവരാണ് പിടിയിലായത്.
നിഷാദ് കരുനാഗപ്പള്ളി കുലശേഖരപുരത്ത് വാടകക്ക് താമസിച്ചുവരികയായിരുന്നു. സ്ത്രീകള്‍ ജോലിക്കാരായുള്ള പണമിടപാട് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഇതിനായി വ്യാജ ആധാര്‍ കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്.കരുനാഗപ്പള്ളി വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് രണ്ട് തവണകളിലായി 94.5 ഗ്രാം മുക്കുപണ്ടം പണയംവെച്ച് 3.71 ലക്ഷം രൂപ തട്ടുകയായിരുന്നു.
പണയ സ്വര്‍ണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ സ്ഥാപന ഉടമ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സമര്‍പ്പിച്ച തിരിച്ചറിയല്‍ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. ആദ്യം നിഷാദ് പിടിയിലാവുകയും ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇവര്‍ക്ക് എല്ലാ ജില്ലകളിലും പണയം വെക്കുന്നതിന് ഏജന്റുമാര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സുഭാഷാണ് മുക്കുപണ്ടങ്ങള്‍ ഉണ്ടാക്കി 916 മുദ്ര പതിച്ചുനല്‍കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തട്ടിപ്പ് നടത്തിയതിന് പ്രതികള്‍ക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു.
രുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാര്‍, ഇന്‍സ്പെക്ടര്‍ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ സുജാതന്‍ പിള്ള, ശ്രീകുമാര്‍, കലാധരന്‍ പിള്ള, എ.എസ്.ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍, അജി, അജയന്‍, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.