ശാസ്താംകോട്ട :മൈനാഗപ്പള്ളയിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന
തെക്കൻ മൈനാഗപ്പള്ളി പാലവിളയിൽ കെ. ശ്രീധരൻ(86) നിര്യാതനായി. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് വീട്ടുവളപ്പിൽ.
അടിയന്തരാവസ്ഥ കാലത്ത് സി പി . എമ്മിന്റെ പ്രവർത്തനത്തിന് മൈനാഗപ്പള്ളയിൽ നേതൃത്വം നൽകിയും, നീലേശ്വരംതോപ്പിലെ മിച്ചഭൂമി സമരത്തിലും പങ്കെടുത്ത നേതാവായിരുന്നു. സി.പി. എം കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കളിലെ, താലൂക്ക് കമ്മിറ്റി അംഗമായും,ദീർഘനാൾ സി.പി. എമ്മിന്റെമൈനാഗപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു.
കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിൽ സി.ഐ.ടി.യു താലൂക്ക് സെക്രട്ടറിയായി പ്രവർത്തിച്ചു. ഓട് വ്യവസായ തൊഴിലാളി യൂനിയൻ. (സി.ഐ.ടി.യു ) രൂപീകരിക്കുന്നതിൽ സി.പി കരുണാകരപ്പിള്ളയോടൊപ്പം നേതൃത്വ പരമായ പങ്കു വഹിച്ചു. കുന്നത്തൂർ താലൂക്കിൽ കശുവണ്ടി തൊഴിലാളി യൂനിയൻ സി.ഐ.ടി.യു വിന്റെ നേതാവായിരുന്നു. തേവലക്കര ബോയ്സ്, ആൻഡ് ഗേൾസ് ഹൈസ്കൂളിന്റെ ഭരണ സമിതി അംഗമായിരുന്നു. ഭാര്യ: സർ സമ്മ.
മക്കൾ: പി.എസ് സാനു ( കേരളാ ബാങ്ക് )
പി.എസ് സൈമ (കെ.എസ്.എഫ്.ഇ, അസിസ്റ്റന്റ് മാനേജർ )
പി.എസ് ഷൈല (ബി. എച്ച്. എസ്, തേവലക്കര )
പി.എസ് സുനിൽ (ഗവ. പ്ലീഡർ, കരുനാഗപ്പള്ളി )
പി.എസ് സുജി (ഗവ. സെക്രട്ടറിയറ്റ് )
മരുമക്കൾ: ആർ. പി സുഷമ (ഇടക്കിടം യു. പി. എസ് )
അനിൽകുമാർ ,
ആർ.പ്രസന്നകുമാർ ,
ഡി.അമ്പിളി
ആർ.ബീന (ഗവ. എൽ. വി. എച്ച്. എസ്,കടപ്പ ).