ശാസ്താംകോട്ട: മലയാള നാടകത്തിനും , സിനിമാ ലോകത്തിനും എണ്ണമറ്റ കലാകാരന്മാരെ സംഭാവന ചെയ്യത ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ അമ്പത് വർഷത്തിന് ശേഷം സ്ഥിരം നാടക പഠന കളരിക്ക് തുടക്കമായി. നാടകം എന്ന് കേൾക്കുമ്പോൾ മനസിൽ ഉൽസവമേളം തുടിക്കുന്ന കലാലയം, നാടകാചാര്യൻ ജി.ശങ്കരപിള്ളയുടെ കർമ്മം കൊണ്ട് പുണ്യമായ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ സ്ഥിരം നാടക പഠന കളരിക്ക് കോളേജ് യൂണിയനാണ് തുടക്കം കുറിച്ചത്.
നാടകത്തെ അടുത്തറിയുവാനും നാടകത്തിൽ സജീവമാകുവാനും താത്പര്യമുള്ള യുവ തലമുറയെ കണ്ടെത്തുകയാണ് ലക്ഷ്യം. കോളേജിലെ സ്ഥിരം നാടക പഠന കളരിയുടെ ചുമതല മലയാളത്തിലെ പ്രിയപ്പെട്ട നടന്നും സംവിധായകനുമായ പയ്യന്നൂർ മുരളിക്കാണ്. ഡി.ബി. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനുമായിരുന്ന ജി.ശങ്കരപിള്ള, ഭാരത് മുരളി, നടന്നും എഴുത്തുകാരനുമായിരുന്ന പി.ബാലചന്ദ്രൻ , അഹമ്മദ് മുസ്ലീം, ബാനർജി വരെയുള്ള കലാകാരന്മാർ വരച്ച് കാട്ടിയ ഒരു നാടക പവലിയൻ ഇന്നും ദേവസ്വം ബോർഡ് കോളേജിലെ വിദ്യാർത്ഥിമനസുകളിലുണ്ട്.
കേരള യൂണിവേഴ്സിറ്റി കലോത്സങ്ങളിൽ നിരവധി തവണ നാടകമൽസരത്തിന് ഒന്നാം സ്ഥാനത്ത് എത്തുവാൻ സി.ബി.സി യുടെ കലാകാരന്മാർക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഊർജം ഉൾക്കൊണ്ടാണ് ഇവിടെ ഒരു പുതിയ സ്ഥിരം നാടക പഠന കളരിക്ക് തുടക്കമിടുന്നത് . 1967-ൽ ശാസ്താംകോട്ട ദേവസ്വംബോർഡ് കോളേജിൽ വച്ചാണ് ആദ്യത്തെ നാടക കളരി പ്രസ്ഥാനം ആരംഭിച്ചത്.
അത് വരെ തമിഴ് – സംഗീത നാടകങ്ങളുടെ ചുവട് പിടിച്ച് കൊണ്ടുള്ള നാടക തർജി മകൾ ആയിരുന്നു മലയാള നാടകത്തിന് ലഭിച്ചിരുന്നത്. 1968 ൽ കൂത്താട്ട് കുളത്ത് വച്ച് രണ്ടാമത് നാടക പഠന കളരി തുടങ്ങി. എൻ.ശ്രീകണ്ഠൻ നായരാണ് നാടകത്തിന്റെ ആശയം അന്ന് അവതരിപ്പിച്ചത്. . അടുത്ത ക്യാമ്പ് ധനുവച്ചപുരത്തും വച്ച് നടന്നു. 1978-ൽ പി.ഗോവിന്ദപിള്ള മുൻ കൈ എടുത്താണ് സ്കൂൾ ഓഫ് ഡ്രാമ ആരംഭിച്ചത്. ജി.ശങ്കരപിള്ള സാർ ആയിരുന്നു പ്രഥമ ചെയർമാൻ.
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നടന്ന സ്ഥിരം നാടക പഠന കളരി സി.ആർ. മഹേഷ് എം.എൽ.എ. ഉത്ഘാടനം ചെയ്യ്തു . കോളേജ് പ്രിൻസിപ്പൽ ലജിത്ത് വി.എസ്. അദ്ധ്യക്ഷനായി. നാടക പഠന കളരിക്ക് നേതൃത്യം കൊടുത്തത് പ്രശ്സത നാടക നടനും സംവിധായകനുമായ പയ്യന്നൂർ മുരളിയും, നാടക രചയിതാവുമായ അനിയൻ പനക്കലുമാണ്. ഡോ.കെ.അനീഷ്, ഡോ.അജയൻ , ഡോ.ടി. മധു , കോളേജ് യൂണിയൻ ചെയർമാൻ ആസിഫ് മുഹമ്മദ്, വൈസ്. ചെയർപേഴ്സൺ അജ്ന വി.എസ്. ജനറൽ സെക്രട്ടറി എം. മുകന്ദൻ , മാഗസിൻ എഡിറ്റർ ആർ. അനന്ദു, യൂണിയൻ കൗൺസിലർമാരായ അമ്യത ശ്രീധർ , നിയാസ് എന്നിവർ പ്രസംഗിച്ചു. ആഴ്സ് ക്ലബ്ബ് സെക്രട്ടറി ആർ. പ്രേംരാജ് നേതൃത്വം നൽകി.