സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ഇരുന്നയാള്‍ മരിച്ചു

Advertisement

ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ ഐ.സി.എസ് ജംഗ്ഷൻ, കുറവരുടെ വടക്കതിൽ (മുജീബ് മൻസിൽ ) പരേതനായ നൂറുദ്ദീൻ കുട്ടിയുടെ മകൻ ഹുസൈൻ (50) ആണ് മരണപ്പെട്ടത്.കഴിഞ്ഞ 26 ന് രാത്രിയിൽ ആഞ്ഞിലിമൂടിന് സമീപം ഹുസൈൻ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചികിത്സിച്ചു വരികയായിരുന്നു. ഞായറാഴ്ച മരണപ്പെട്ടു. ഖബറടക്കം കഴിഞ്ഞു. അവിവാഹിതനായിരുന്നു മാതാവ് നഫീസ ബീവി, സഹോദരങ്ങൾ ഷാഹുദീൻ, ഷെരീഫ ബീവി, റംലാ ബീവി, നാസ്സർ , അഷ്റഫ്, ഷാജഹാൻ, അഹമ്മദ്, മുജീബ്.

Advertisement