ശൂരനാട്ട് ഷുഗറിന് മരുന്ന് വാങ്ങാൻ ആശുപത്രിയിലേക്ക് പോയ ശേഷം കാണാതായ വയോധികയെ പള്ളിക്കലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

ശൂരനാട് : മൂന്ന് ദിവസം മുമ്പ് കാണാതായ വയോധികയെ പള്ളിക്കലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് മഞ്ഞാണിയിൽ പരേതനായ സദാനന്ദന്റെ ഭാര്യ സരസമ്മ (80) ആണ് മരിച്ചത്.വ്യാഴം രാവിലെ ഷുഗറിന് മരുന്ന് വാങ്ങാൻ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് പോയ സരസമ്മ മടങ്ങിയെത്തിയിരുന്നില്ല.
ബന്ധുകൾ നൽകിയ പരാതിയെ തുടർന്ന് ശൂരനാട് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.ഞായറാഴ്ച് രാവിലെ പാറക്കടവ് വീട്ടിനാൽ പാലത്തിനു സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.പോലീസ് കരയ്ക്ക് എത്തിച്ച മൃതദേഹം ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു.മക്കൾ: രാജൻ,വിലാസിനി,രവി,ശിവൻകുട്ടി, കൃഷ്ണൻകുട്ടി.മരുമക്കൾ: ലൈല, പരേതനായ ഗോപാലകൃഷ്ണൻ, വത്സല,ഗീത,മീന.

Advertisement