ശാസ്താംകോട്ട:800 രൂപയും ചിലവും ദിവസക്കൂലി തരു ഞങ്ങളോടിച്ചോളാം വണ്ടി,പെൻഷനും വേണ്ട,5000 ത്തിന് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപയ്ക്ക് 5 രൂപ വീതം ബാറ്റയും കൂടെ തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങൾ കാണിച്ചു തരാം.
കെഎസ്ആർടിസി എം.ഡിക്കായുള്ള സ്വകാര്യ ബസ് ഡ്രൈവർ അനുരാജിന്റെ എഫ്.ബി പോസ്റ്റാണിത്.ചവറ – അടൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അനുരാജ്.ദൈനംദിന പ്രവർത്തനങ്ങൾക്കു പോലും കെഎസ്ആർടിസി നട്ടം തിരിയുമ്പോഴാണ് അനുരാജിന്റെ പോസ്റ്റ് ചർച്ചയാകുന്നത്.
തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികൾ നെടുവീർപ്പിടുന്നത്.ആദ്യം പണിയെടുക്കു,എന്നിട്ടാവാം അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം… എന്ന് പാവം ഒരു പ്രൈവറ്റ് ബസ് ഡ്രൈവർ എന്നിങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്. അതിജീവനത്തിനായി കിതയ്ക്കുമ്പോഴും കെഎസ്ആർടിസിജീവനക്കാർ യൂണിയനുകളുടെ പിന്നാലെ പായുന്നതും ദുരവസ്ഥയ്ക്ക് കാരണമെന്ന് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കയാണ്.ആയിരക്കണക്കിനാളുകൾ ഇതിനോടകം ഷെയർ ചെയ്ത് കഴിഞ്ഞു.വാട്സാപ്പ് സ്റ്റാറ്റസുകളിലും സ്ഥാനം പിടിച്ച് കഴിഞ്ഞു. ഏതായാലും സംഭവം കെഎസ്ആർടിസി അധികൃതരുടെ പക്കലും എത്തിയതായാണ് സൂചന