കല്ലട.ആവേശം തിരതല്ലുകയാണ് കല്ലടയില്‍ മൂന്നാണ്ടിന് ശേഷം നടക്കുന്ന കല്ലട ജലോത്സവത്തിന് കല്ലടയാറിന്റെ തീരം ആര്‍പ്പുവിളിക്കുകയാണ്. ആവേശത്തിനൊടുവിൽ മൂന്ന് കരക്കാരിൽ ആര് ജയിക്കുമെന്ന് കാ ത്തിരുന്നു കാണണം. മത്സരത്തിന് ണിക്കൂറുകള്‍ മാത്രം ശേഷിക്കെ തയാറെടുപ്പിന്റെ അവസാന ലാപ്പി ലാണ് മൺറോത്തുരുത്ത്.
കല്ലട ജലോത്സവത്തിന് 16 വള്ളങ്ങളാണ് ഇക്കുറി നീറ്റി ലിറങ്ങുക. 4 തെക്കൻ ഓടി വള്ള ങ്ങൾ, 4 വെപ്പ്, 4 ഫൈബർ ചുണ്ടൻ, 2 ചുരുളൻ, 2 ഇരുട്ടുകുത്തി ബി എന്നിങ്ങനെയാണ് റജിസ്റ്റർ ചെയ്ത വള്ളങ്ങളുടെ എണ്ണം. മറ്റ് ജില്ലകളിൽ നിന്ന് എത്തിയ വള്ളങ്ങ ളും കൂട്ടത്തിലുണ്ട്. തെക്കൻ ഓടി വള്ളത്തിലും ഫൈബർ ചുണ്ടനിലും 25 തുഴച്ചിൽക്കാർ വീതമാണ് ഉണ്ടാ വുക. വെപ്പ് വള്ളത്തിൽ 30 ആളു കൾ വരെ ആകാം. ചുരുളൻ വള്ള ത്തിൽ 15 പേരും ഇരുട്ടുകുത്തി ബി വള്ളത്തിൽ 20 പേരും തുഴച്ചിൽ കാ രായി ഉണ്ടാവും.
നെഹ്റുട്രോഫി മല്‍സരം നടക്കുന്ന പുന്നമടയേക്കാള്‍ വലിയ ട്രാക്കാണ്. പക്ഷേ അധികൃതരുടെ അവഗണന മൂലം കല്ലട വള്ളം കളിക്ക് വലിയ സ്പോണ്‍സര്‍മാരെപോലും കിട്ടാതെ പോകുന്നുണ്ട്.മുതിര പറമ്പ് മുതൽ കാരൂത്ര കടവ് വരെയാണ് കല്ലട ജലോ ത്സവത്തിന്റെ ട്രാക്ക്. മൊത്തം 1350 മീറ്റർ, നെഹ്റു ട്രോഫി വള്ളംകളിക്ക് 1250 മീറ്ററാണ് ട്രാക്കിന്റെ ദൂരം. ഇന്ന് ഉച്ചയ്ക്ക് 2 ന് കാരുത്ര കടവിലെ മാസ് ഡ്രില്ലിന് ശേഷം ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് ജലപ്പരപ്പില്‍ ആവേശത്തിന്‍റെ വെടിപൊട്ടിച്ച് ജലരാജാക്കന്മാര്‍ ലക്ഷ്യം തേടുന്ന കാഴ്ച.