ശൂരനാട്ട്. പോക്സോ കേസ്സിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇരയുടെ മാതാപിതാക്കളെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച പ്രതി രണ്ട് മാസത്തിനു ശേഷം പിടിയിൽ
ശൂരനാട് : ശൂരനാട്ട് പോക്സോ കേസ്സിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇരയുടെ മാതാപിതാക്കളെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച പ്രതി രണ്ട് മാസത്തിനു ശേഷം പിടിയിൽ.ശൂരനാട് വടക്ക് കെ.സി.ടി മുക്ക് സ്വദേശി ദിലീപ് (26) ആണ് ഇന്ന് രാവിലെ അറസ്റ്റിലായത്.സഭവത്തിനു
ശേഷം കെ.സി.ടി മുക്കിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.കഴിഞ്ഞ ആഗസ്ത് മാസം രണ്ടിന് ഇരയുടെ മാതാപിതാക്കളെ അതിക്രൂരമായി ഇയ്യാൾ വെട്ടി പരിക്കേൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആഴ്ചകളോളം ചികിത്സയിലായിരുന്നു.ഒരു വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്സിലെ പ്രതിയാണ് ദിലീപ്.റിമാൻഡിൽ കഴിവേ ജാമ്യത്തിലിറങ്ങിയ ഇയ്യാൾ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ഇരയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്.എന്നാൽ യുവാവ് പെൺകുട്ടിയെ ആക്രമിക്കാനാണ് എത്തിയതെന്നും തർക്കത്തിനിടെ മാതാപിതാക്കൾക്ക്
വെട്ടേൽക്കുകയായിരുന്നുവെന്നും
സൂചനയുണ്ടായിരുന്നു.അതിനിടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ദിലീപിന് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയിട്ടുണ്ട്