മാതാവുമായി ഗാഢബന്ധം,അമ്മയെ രഹസ്യമായി നിരീക്ഷിച്ച് പോലീസ്; കുടുങ്ങിയത് ഒളിവിൽ കഴിയാൻ പണത്തിനായി എത്തിയപ്പോൾ: ശൂരനാട്ട് പോക്സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തത് ഇങ്ങനെ

Advertisement

ശൂരനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്സിൽ വിചാരണയുടെ തലേ ദിവസം അതിജീവതയുടെ മാതാപിതാക്കളെ വെട്ടിപരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം രണ്ട് മാസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി ദിലീപ് (26) നെ പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കങ്ങളിലൂടെ.സംഭവത്തിനു ശേഷം
കരുനാഗപ്പള്ളി,കണ്ണൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ദിലീപ്.ഒളിവിൽ കഴിയുന്നതിനായി പണത്തിനായി വീട്ടിൽ വരുമെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാത്തിരുന്ന പോലീസിന്റെ വലയിൽ പ്രതി കുടുങ്ങുകയായിരുന്നു.
മാതാവുമായുള്ള ഗാഡബന്ധം മനസ്സിലാക്കിയ പോലീസ് പ്രതിയുടെ അമ്മയെ അവരറിയാതെ നിരീക്ഷിച്ച് വരികയായിരുന്നു.ദിലീപിന്റെ വീട്ടിലെ പ്ലാവ് പെട്ടെന്ന് വിൽക്കുന്നത് പ്രതിക്കു തുടർന്ന് ഒളിവിൽ കഴിയുന്നതിനുള്ള പണത്തിനാണെന്ന് മനസ്സിലാക്കിയ പോലീസ് പണം വാങ്ങാൻ പ്രതി എത്തുമെന്ന് അമ്മയിൽ നിന്നും മനസ്സിലാക്കുകയായിരുന്നു.ഇങ്ങനെ എത്തിയപ്പോഴാണ് വലവിരിച്ചിരുന്ന
പോലീസ് പ്രതിയെ പിടികൂടിയത്.

കൊലപാതകശ്രമം ഉൾപ്പെടെ അഞ്ച് കേസ്സുകളിൽ പ്രതിയാണ് ദിലീപ്. നിലവിൽ വിചാരണ നടക്കുന്ന പോക്സോ കേസിലും ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ള വധശ്രമ കേസ്സിലും പെട്ടെന്ന് വിചാരണ പൂർത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയാണ് ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെറീഫ്, ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോൺ,എസ്.ഐ രാജൻ ബാബു എന്നിവർ അറിയിച്ചു.