അതിജീവിതയുടെ മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പണത്തിനായി എത്തിയപ്പോൾ ദിലീപ്അതിജീവിതയുടെ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തി, രക്ഷപ്പെട്ടത് തലനാരിഴക്ക്

Advertisement

ശൂരനാട് : ശൂരനാട്ട് പോക്സോ കേസ്സിലെ പ്രതി ദിലീപ്(26) അതിജീവിതയുടെ മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം രണ്ട് മാസമായി ഒളിവിൽ കഴിഞ്ഞതിനു പിന്നാലെ പണത്തിനായി നാട്ടിൽ മടങ്ങിയെത്തിയപ്പോൾ മറ്റൊരു കൊലപാതകത്തിനു കൂടി ആസൂത്രണം നടത്തിയതായി പോലീസ്

.അതിജീവതയുടെ പിതാവിന്റെ സഹോദരി നടത്തുന്ന കെ.സി.ടി മുക്കിലുള്ള ലോട്ടറി കടയുടെ തട്ടിൽ പ്രതി ഇലക്ട്രിക് ലൈനിൽ നിന്നും വയർ ഉപയോഗിച്ച് വൈദ്യുതി കണക്ഷൻ കൊടുക്കുകയായിരുന്നു.

തൊട്ടടുത്ത വീട്ടിലെ കിണറ്റിലെ മോട്ടോറിന്റെ വൈദ്യുതി കണക്ഷനു വേണ്ടി ഉപയോഗിച്ച വയർ ഉപയോഗിച്ചാണ് പ്രതി ഇപ്രകാരം ചെയ്തത്.ആദ്യം വൈദ്യുതി മോഷണമാണെന്നാണ് പോലീസ് കരുതിയത്.തുടർന്ന് ദിലീപിനെ അറസ്റ്റ്ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ലോട്ടറി കട നടത്തുന്ന അതിജീവിതയുടെ സഹോദരനെയോ അച്ഛന്റെ സഹോദരിയെയോ
കൊലപ്പടുത്താനാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് എടുത്ത കേസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് അന്വേഷിക്കുമെന്ന് ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോൺ പറഞ്ഞു.