ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ഹരിശ്രീ കുറിച്ചു കുരുന്നുകൾ

Advertisement

ശാസ്താംകോട്ട :ശാസ്താം കോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ അക്ഷരലോകത്തേക്ക് ചുവടുവച്ചു. സ്കൂൾ ഡയറക്ടർ ഡോ. ഫാദർ എബ്രഹാം തലോത്തിൽ ആണ് കുട്ടികളെ എഴുത്തിനിരുത്തിയത്. സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിന് പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് നേതൃത്വം നൽകി.7 കേരള ബെറ്റാലിയൻ എൻ സി സി ക്യാമ്പ് കമാന്റന്റ് ലെഫ്. കേണൽ ഗണേഷ് സിംഗ് വിദ്യാരംഭ ചടങ്ങുകളുടെ ഭാഗമായ എല്ലാ കുട്ടികൾക്കും സമ്മാനവിതരണം നടത്തുകയും ചെയ്തു.