കല്ലടയാറിന്റെ ജലപ്പരപ്പില്‍ ആവേശം വിതറി മൂന്നാണ്ടിന് ശേഷം കല്ലട ജലോല്‍സവം. മല്‍സരത്തില്‍ യുവ മണ്‍റോ മണക്കടവ് ക്ലബിന്റെ മഹാദേവിക്കാട്, ഫൈബര്‍ ചുണ്ടന്‍ വള്ളങ്ങളുടെ ഇനത്തില്‍ ഒന്നാം സ്ഥാനം നേടി.
ജലോത്സവ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കല്ലട ജലോത്സവം ഇരുകരകളിലും ആയിരങ്ങളെ ആവേശത്തിരയിലാഴ്ത്തി. വലിയ ചുണ്ടന്‍ വള്ളങ്ങള്‍ ജലമേളയ്ക്ക് ഇല്ലാത്തത് പോരായ്മയായിരുന്നുവെങ്കിലും ഏറ്റവും വലിയ നെട്ടായത്തില്‍അത് ആവേശത്തിന് കുറവുണ്ടാക്കിയില്ല. ഫൈബര്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ആകര്‍ഷകമായി. യുവ മണ്‍റോ മണക്കടവ് ക്ലബിന്റെ മഹാദേവിക്കാട്, ഫൈബര്‍ ചുണ്ടന്‍ വള്ളങ്ങളുടെ ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍.സുനില്‍ കുമാര്‍ ക്യാപ്റ്റനായുള്ള യുവന്‍സ് മണ്‍റോയുടെ വൈഗ രണ്ടാം സ്ഥാനവും, ആദര്‍ശ് ക്യാപ്റ്റനായുള്ള സ്‌പോര്‍ട്‌സ് ബി സി ക്ലബിന്റെ തൃക്കുന്നപ്പുഴ ചുണ്ടന്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
തെക്കനോടി വള്ളങ്ങളും തീരങ്ങളില്‍ മത്സരാവേശം വിതച്ചു. അക്ഷര ബോട്ട്സ് ക്ലബ് ശിങ്കരപള്ളിയുടെ ദേവസ് ആണ് ഒന്നാം സ്ഥാനം നേടിയത്. എല്‍. സുനിലായിരുന്നു ക്യാപ്റ്റന്‍. കിടപ്പുറം ബോട്ട് ക്ലബിന്റെ സാരഥി രണ്ടും ഫ്രന്‍ഡ്‌സ് ബോട്ട് ക്ലബിന്റെ കാട്ടില്‍ തെക്കതില്‍ മൂന്നാം സ്ഥാനവും നേടി.
ഇരുട്ടുകുത്തിയില്‍ ബി ഗ്രേഡില്‍ അബ്ഷലോ യോഹന്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ചലഞ്ച് ബോട്ട് ക്ലബ് നിരത്തിലിറക്കിയ സെന്റ് ജോസഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശിങ്കാരപള്ളി യുവ രേശ്മിയുടെ ശശി കുമാര്‍ ക്യാപ്ടന്‍ ആയ മുത്തപ്പന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
3 വള്ളങ്ങള്‍ മല്‍സരിച്ച വെപ്പ് ബി ഗ്രേഡ് ഇനത്തില്‍ ഇന്ത്യന്‍സ് ബോയ്‌സ് ക്ലബിന്റെ പുന്നത്ര പുരയ്ക്കല്‍ ഒന്നാമത്തായി ഫിനിഷ് ചെയ്തു . എംഎഫ് ബോട്ട് ക്ലബിന്റെ പിജി കുരീപ്പുഴ , വേണാട് ബോട്ട് ക്ലബിന്റെ ക്ലബിന്റെ എബ്രഹാം മൂന്നു തൈക്കല്‍ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
2 ചെറു വള്ളങ്ങള്‍ മത്സരിച്ചതില്‍ സെന്റ് ഫ്രാന്‍സിസ് ബോട്ട് ക്ലബിന്റെ സെന്റ് ഫ്രാന്‍സിസ് ഒന്നാം സ്ഥാനം നേടി. കല്ലട ജലോത്സവ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കല്ലട ജലോത്സവം നേരില്‍ കാണാന്‍ ആയിരങ്ങളാണ് ഇരുകരയിലും തടിച്ചു കൂടിയത്. മുന്‍ എസ്പി എസ്.എസ്. ഫിറോസ് ജലോത്സവം ഉദ്ഘാടനം ചെയ്തു. ജലോത്സവം ചെയര്‍മാന്‍ സഹജന്‍ ആലങ്കോട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍ ജലഘോഷയാത്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്‍. അനീറ്റ, സംരക്ഷണ സമിതി രക്ഷാധികാരി സന്തോഷ് അടൂരാന്‍,ശോഭ സുധീഷ്, ബിജു കല്ലികോടന്‍, ചലച്ചിത്ര നടന്‍ റോജിന്‍ തോമസ്, സജിത്, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു